Image

ഐപ്പ് കുര്യാക്കോസിന്റെ സംസ്‌കാരം വെള്ളിയാഴ്ച്ച

റോയ് മണ്ണൂര്‍ Published on 22 February, 2017
ഐപ്പ്  കുര്യാക്കോസിന്റെ സംസ്‌കാരം  വെള്ളിയാഴ്ച്ച
ന്യൂയോര്‍ക്ക് :  ന്യൂയോര്‍ക്കില്‍  നിര്യതനായ കുമരകം മുട്ടത്തുവാക്കള്‍   ഐപ്പ്  കുര്യാക്കോസിന്റെ  (62 വയസ്സ്) സംസ്‌കാര ശുശ്രൂഷകള്  2017 ഫെബ്രുവരി 24 ന് വെള്ളി  രാവിലെ  9 ന് ന്യൂയോര്‍ക്കിലെ  മാസപിക്യുവയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ്  സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍  അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ കാര്മികത്വത്തിലും, റവ ഫാദര്‍ ഐസക് പൈലി കോര്‍ എപ്പിസ്‌ക്കോപ്പയുടെയും, ഇടവക വികാരി റവ ഫാദര്‍ രാജന്‍ പീറ്ററുടെയും  സഹ കാര്മികത്വത്തിലും നടക്കും.

പൊതുദര്ശനം:  ഫെബ്രുവരി 23  ന്  വ്യാഴാഴ്ച  വൈകുന്നേരം 5 .00  മുതല്‍  9. 00  വരെ  2175 Jericho Turnpike, Garden Ctiy Park, NY 11040 ഉള്ള  പാര്‍ക്ക് ഫ്യൂണറല്‍  ചാപ്പലില്‍ നടക്കും കൂടുതല്‍  വിവരങ്ങള്‍ക്ക് ഠ: (516) 7474300.

ഭാര്യ : പുറമറ്റം  കൊച്ചുകണ്ണോലില്‍  സൂസന്‍ ഐപ്പ് , മകള്‍ ആഷിലി ഐപ്പ്.

വാര്‍ത്ത : റോയ് മണ്ണൂര്‍

ഐപ്പ്  കുര്യാക്കോസിന്റെ സംസ്‌കാരം  വെള്ളിയാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക