Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് ഏപ്രില്‍ 1 ന്

ജിമ്മി കണിയാലി Published on 22 February, 2017
ചിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് ഏപ്രില്‍ 1 ന്
ചിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തുന്ന ചീട്ടുകളി മത്സരം (56) ഏപ്രില്‍ 1 (ശനി) രാവിലെ 9 മണിമുതല്‍ മൗണ്ട് പ്രോസ്‌പെക്ടിലുള്ള സിഎംഎ ഹാളില്‍ (834 E Rand Rd, Suite 13, Mount Prospect, IL-60056) വെച്ച് നടത്തുന്നതാണ്. പലതരത്തിലുള്ള ചീട്ടുകളി മത്സരങ്ങള്‍ ചിക്കാഗോയില്‍ നടക്കാറുണ്ടെങ്കിലും എല്ലാ വര്‍ഷവും ജനപങ്കാളിത്തംകൊണ്ട് സിഎംഎ ചീട്ടുകളി മത്സരം (56) ശ്രദ്ധേയമാകാറുണ്ട്.

ചീട്ടുകളി മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്യാസ് പുല്ലാപള്ളില്‍, ജോര്‍ജ് പുതുശേരില്‍ എന്നിവരടങ്ങിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ശ്രീ ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത കുര്യന്‍ മുല്ലപ്പള്ളില്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്ക് ശ്രീ ജോണിക്കുട്ടി പിള്ള വീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ജോസഫ് പിള്ളവീട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ടീമുകളുടെ എണ്ണം പരിമിതപ്പെടുത്തുവാന്‍ സാധ്യതയുള്ളതിനാല്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ (630 607 2208), മത്യാസ് പുല്ലാപ്പള്ളില്‍ (847 644 6305), ജോര്‍ജ് പുതുശേരില്‍ (847 882 9401), എന്നിവരുമായി ബന്ധപ്പെടുക.
ചിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് ഏപ്രില്‍ 1 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക