Image

കൊളോണില്‍ മലയാളികളുടെ കാര്‍ണിവല്‍ ആഘോഷം 26 ന്

Published on 22 February, 2017
കൊളോണില്‍ മലയാളികളുടെ കാര്‍ണിവല്‍ ആഘോഷം 26 ന്


      കൊളോണ്‍: ലോകപ്രശസ്തമായ കാര്‍ണിവല്‍ ആഘോഷത്തിന്റെ ലഹരിയുടെ ഉന്മാദത്തില്‍ ജര്‍മനി മുഴുകുന്‌പോള്‍ കൊളോണിലെ മലയാളികളും അതില്‍ പങ്കുചേരുന്നു. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി കൊളോണ്‍ മലയാളികളുടെ കായിക കലാക്ഷേത്രമായ ഇന്ത്യന്‍ വോളിബോള്‍ ക്ലബിന്റെ (ഐവിസി) ആഭിമുഖ്യത്തിലാണ് ഇത്തവണയും മലയാളികള്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നത്. ഫെബ്രുവരി 26ന് (ഞായര്‍) വൈകുന്നേരം ആറിന് കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് മൗറീഷ്യസ് പാരീഷ് ഹാളിലാണ് ആഘോഷപരിപാടികള്‍.

ജര്‍മന്‍ പാരന്പര്യമനുസരിച്ച് പോയ വര്‍ഷം നവംബര്‍ 11 ന് 11 മണി കഴിഞ്ഞ് 11 മിനിറ്റില്‍ ആരംഭിച്ച കാര്‍ണിവല്‍ ആഘോഷം ഈ വര്‍ഷം ഫെബ്രുവരി 27 ന് (തിങ്കള്‍, റോസന്‍ മോണ്ടാഗ്) ആണ് അവസാനിക്കുന്നത്. തിങ്കളാഴ്ചയാണ് ആഘോഷത്തിന്റെ മൂര്‍ധന്യം. ഈസ്റ്റര്‍ നോയന്പു തുടങ്ങുന്നതിനു മുന്പുള്ള തിങ്കളാഴ്ച ദിവസം ജര്‍മനിയിലെങ്ങും പ്രത്യേകിച്ച് കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, മൈന്‍സ് എന്നിവിടങ്ങളില്‍ നടക്കുന്ന കാര്‍ണിവല്‍ ആഘോഷത്തില്‍ പത്തുലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. ആഘോഷം പ്രമാണിച്ച് സ്‌കൂളുകള്‍ക്കും അവധിയാണ്.

അനുദിന ജീവിതത്തിന്റെ പിരിമുറുക്കങ്ങളെ മാറ്റി നിര്‍ത്തി നര്‍മങ്ങള്‍ പങ്കുവച്ചും, ആടിയും പാടിയും നൃത്തംവച്ചും ഭക്ഷിച്ചും പാനം ചെയ്തും ഉല്ലസിക്കാന്‍ മാത്രമായി ഒരുക്കപ്പെടുന്ന ഉത്സവലഹരി പകരുന്ന സായാഹ്നത്തിലേയ്ക്ക് കാര്‍ണിവലിന് അനുയോജ്യമായ വേഷവിധാനങ്ങളോടെ പങ്കെടുക്കുവാന്‍ ഇന്ത്യന്‍ വോളിബോള്‍ ക്ലബ് ഭാരവാഹികള്‍ മലയാളി സമൂഹത്തെ സ്വാഗതം ചെയ്തു.

പരിപാടികളുടെ നടത്തിപ്പിനായി മാത്യു പാറ്റാനി, ഡേവീസ് വടക്കുംചേരി, വര്‍ഗീസ് ചെറുമഠത്തില്‍, ജോയ് മാണിക്കത്ത്, ഫ്രാന്‍സിസ് വട്ടക്കുഴിയില്‍, മാത്യൂസ് കണ്ണങ്കേരില്‍, ഡെസീന തോട്ടുങ്കല്‍, വനേസാ വട്ടക്കുഴിയില്‍, ജോസഫ് കിഴക്കേത്തോട്ടം, തോമസ് പാനാലിയ്ക്കല്‍, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: ഡേവീസ് വടക്കുംചേരി 0221 5904183, 0173 2609098, ജോയി മാണിക്കത്ത് 02233 923225.

വിലാസം: Pfarrsaal St. Mauritius, Alte Wipperfuerther Str 53,51065 Koeln.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക