Image

മാഞ്ചസ്റ്ററില്‍ വിഭൂതി തിരുക്കര്‍മങ്ങള്‍ 26ന്

Published on 22 February, 2017
മാഞ്ചസ്റ്ററില്‍ വിഭൂതി തിരുക്കര്‍മങ്ങള്‍ 26ന്


      മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്യുണിറ്റിയില്‍ വിഭൂതി തിരുക്കര്‍മങ്ങള്‍ ഫെബ്രുവരി 26ന് (ഞായര്‍) നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ നടക്കുന്ന തിരുക്കര്‍മങ്ങളില്‍ ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മികത്വം വഹിക്കും.

പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയും കാലടി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ ഫാ. ജോര്‍ജ് കരിന്തോളില്‍ നയിക്കുന്ന നോന്പുകാല ധ്യാനം മാര്‍ച്ച് മൂന്ന്, നാല്, അഞ്ച് (വെള്ളി, ശനിഷ ഞായര്‍) തീയതികളില്‍ നടക്കും. വെള്ളി വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്പതു വരെയും ശനി രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെയും ഞായര്‍ രാവിലെ 11 മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം.

നോന്പുകാല തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് ജീവിത നവീകരണത്തിലൂടെ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ഇടവക വികാരി റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക