Image

അഖില കേരള ചാന്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പിന്തുണയുമായി കോതമംഗലം സെന്റ് ജോര്‍ജ് പൂര്‍വ വിദ്യാര്‍ഥി സംഗമം

Published on 22 February, 2017
അഖില കേരള ചാന്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പിന്തുണയുമായി കോതമംഗലം സെന്റ് ജോര്‍ജ് പൂര്‍വ വിദ്യാര്‍ഥി സംഗമം

      സൂറിച്ച്: കോതമംഗലത്ത് ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് അഞ്ചുവരെ നടക്കുന്ന അഖിലകേരള ചാന്പ്യന്‍ ട്രോഫി ടൂര്‍ണമെന്റിന് പിന്തുണയുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ കോതമംഗലം സെന്റ് ജോര്‍ജ് പൂര്‍വവിദ്യാര്‍ഥി സംഗമം. നിര്‍ധനരായ കായിക പ്രതിഭകളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 

കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളില്‍ നടക്കുന്ന അഖില കേരള ചാന്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഒരു ദിവസത്തെ മത്സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തുകൊണ്ടാണ് കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമം കായിക രംഗത്തിന് പിന്തുണയുമായെത്തുന്നത്. ഏറ്റവും മികച്ച കളിക്കാര്‍ക്ക് പീറ്റര്‍ കണ്ണാടന്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫികളും സമ്മാനിക്കും.

പീറ്റര്‍ പോള്‍ കണ്ണാടന്‍, സാജു പുല്‍പ്പറന്പില്‍, ജോസ് ഇലഞ്ഞിക്കല്‍, ദില്‍ തൈയില്‍, റോയി ഓലിപ്പുറം, ജോര്‍ജ് കൊടിയാട്ട്, ജോബി തെക്കേക്കര, നെബു തെക്കെക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോതമംഗലം സെന്റ് ജോര്‍ജ് പൂര്‍വവിദ്യാര്‍ഥി സംഗമമാണ് കുട്ടികള്‍ക്ക് പിന്തുണയുമായെത്തുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക