Image

ഫ്രാങ്ക്ഫര്‍ട്ടില്‍ ജോളി ഏബ്രഹാമിന്റെ സംഗീതനിശ മാര്‍ച്ച് അഞ്ചിന്

Published on 22 February, 2017
ഫ്രാങ്ക്ഫര്‍ട്ടില്‍ ജോളി ഏബ്രഹാമിന്റെ സംഗീതനിശ മാര്‍ച്ച് അഞ്ചിന്


      ഫ്രാങ്ക്ഫര്‍ട്ട് : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ജോളി ഏബ്രഹാമിന്റെ സംഗീതനിശ ഫ്രാങ്ക്ഫര്‍ട്ടില്‍ അരങ്ങേറും. മാര്‍ച്ച് അഞ്ചിന് (ഞായര്‍) ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ദിവ്യബലിക്കുശേഷം പാരീഷ് ഹാളിലാണ് പരിപാടി. 

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീത നിശ വൈകുന്നേരം ആറിന് ആരംഭിക്കും. പാസുമൂലം നിയന്ത്രിക്കുന്ന പരിപാടിയില്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. 

വിവരങ്ങള്‍ക്ക്: ഫാ.തോമസ് ഈഴോര്‍മറ്റം 01578 6559296, ഗ്രേസി പള്ളിവാതുക്കല്‍ 06101 557590, ജോസഫ് ഫീലിപ്പോസ്: 069 6313788, 01520 9819427, 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക