Image

ആമസോണ്‍ ജര്‍മനിയില്‍ 2000 ടെക്കികളെ തേടുന്നു

Published on 22 February, 2017
ആമസോണ്‍ ജര്‍മനിയില്‍ 2000 ടെക്കികളെ തേടുന്നു


      ബെര്‍ലിന്‍: ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തെ ഭീമന്‍മാരായ ആമസോണ്‍ ജര്‍മനിയില്‍ 2000 സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ നിയമനങ്ങള്‍ പൂര്‍ത്തിയാകും.

യൂറോപ്പില്‍ ആകമാനം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ റിക്രൂട്ട്‌മെന്റ് െ്രെഡവ്. വിവിധ യോഗ്യതകളും വിവിധ തലത്തിലുള്ള പരിചയ സന്പത്തുമുള്ളവരെ കന്പനിക്ക് ആവശ്യമാണെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു. എന്‍ജിനിയര്‍മാര്‍, സോഫ്റ്റ് വെയര്‍ ഡെലവപ്പര്‍മാര്‍, പ്രഫഷണല്‍സ് പുതുമുഖങ്ങള്‍ തുടങ്ങി ട്രെയിനികള്‍ വരെയുള്ളവരെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതി. ഭാഷകളില്‍ ഇംഗ്‌ളീഷിനു പുറമെ ജര്‍മനും നന്നായി അറിഞ്ഞിരിക്കണം. താത്പര്യമുള്ളവര്‍ ആമസോണ്‍ ജര്‍മനിയുമായി ബന്ധപ്പെടുക.

രാജ്യത്താകമാനം തുടങ്ങാന്‍ പോകുന്ന പുതിയ ലോജിസ്റ്റിക്‌സ് സെന്ററുകളിലേക്കായിരിക്കും ഇവരുടെ നിയമനം. യൂറോപ്പില്‍ ആകമാനം ഇത്തരത്തില്‍ പതിനയ്യായിരം സെന്ററുകള്‍ തുടങ്ങാനും കന്പനി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക