Image

കേരള പ്രീമിയര്‍ ലീഗ്: ജോണി വാക്കേഴ്‌സ് ജേതാക്കള്‍

Published on 22 February, 2017
കേരള പ്രീമിയര്‍ ലീഗ്: ജോണി വാക്കേഴ്‌സ് ജേതാക്കള്‍

      മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സംഘടിപ്പിച്ച കേരള പ്രീമിയര്‍ ലീഗ്  സീസണ്‍ മൂന്ന് മത്സരങ്ങളില്‍ നിലവിലെ ജേതാക്കളായ ജോണി വാക്കേഴ്‌സ് ടീം ജേതാക്കളായി. 

ജനുവരി 19ന് ക്രാന്‍ബേണ്‍ ലോവ്‌സം പൂള്‍ റിസര്‍വില്‍ നടന്ന ഫൈനലില്‍ സണ്‍ ബ്ലെയ്‌സഴ്‌സ് ടീമിനെ പരാജയപ്പെടുത്തിയാണ് ജോണി വാക്കേഴ്‌സ് കിരീടം സ്വന്തമാക്കിയത്. ഡാന്‍ഡിനോംഗ് ചില്ലി ബൗള്‍ റസ്റ്ററന്റില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സണ്‍ ബ്ലെയ്‌സേഴ്‌സിനെതിരെ ജോണി വാക്കേഴ്‌സ് 167 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച സണ്‍ ബ്ലെയ്‌സേഴ്‌സിന് 156 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 2014 ല്‍ നടന്ന സീസണ്‍ ഒന്നില്‍ വെസ്‌റ്റേണ്‍ ടൈഗേഴ്‌സും 2015 ല്‍ നടന്ന സീസണ്‍ രണ്ടില്‍ ജോണി വാക്കേഴ്‌സുമായിരുന്നു ജേതാക്കള്‍. 

സെമിയില്‍ ജോണി വാക്കേഴ്‌സ് FMCC ടീമിനേയും സണ്‍ ബ്ലെയ്‌സേഴ്‌സ് സ്‌ട്രൈക്കേഴ്‌സ് ഇലവനേയുമാണ് പരാജയപ്പെടുത്തിയത്. 

11 ടീമുകളാണ് സീസണ്‍ മൂന്നില്‍ മത്സരിച്ചത്. Planet Insurance, Dr Rajeswari Nair, V Care Dental, Chilli Bawl, SourGrapes professional designers, Profine Builders, Ormal mobile mechanical repairs എന്നിവരായിരുന്നു സ്‌പോണ്‍സര്‍മാര്‍. 

റിപ്പോര്‍ട്ട്: ജിനോ മാത്യു  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക