Image

അമലാ പോള്‍എ.എല്‍ വിജയ് വിവാഹമോചനം; കോടതി വിധി കല്‍പ്പിച്ചു

Published on 22 February, 2017
അമലാ പോള്‍എ.എല്‍ വിജയ് വിവാഹമോചനം; കോടതി വിധി കല്‍പ്പിച്ചു


നടി അമലാ പോളും സംവിധായകന്‍ എ.എല്‍ വിജയ്!യും സംയുക്തമായി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ ചെന്നൈ കുടുംബകോടതി വിധി കല്‍പ്പിച്ചു. ഇതോടെ നിയമപരമായി ഇരുവര്‍ക്കും മോചനം ലഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് താരങ്ങള്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2014 ജൂണ്‍ 12നായിരുന്നു ഇവരുടെ വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇരുവരും വേര്‍ പിരിയുകയായിരുന്നു. 2011ല്‍ വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. കരിയര്‍ തുടരാന്‍ വിജയും കുടുംബവും സമ്മതിക്കാത്തതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അമല വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക