Image

മിത്രാസ് രാജന്‍ ഫ്‌ളവേഴ്‌സ് യു.എസ് ചാനലിന്റെ ട്രൈസ്റ്റേറ്റ് റീജണല്‍ മാനേജര്‍

Published on 21 February, 2017
മിത്രാസ് രാജന്‍ ഫ്‌ളവേഴ്‌സ് യു.എസ് ചാനലിന്റെ ട്രൈസ്റ്റേറ്റ് റീജണല്‍ മാനേജര്‍
നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ മനംകവര്‍ന്ന, അമേരിക്കന്‍ മലയാളികളുടെ കലാപ്രകടനങ്ങളെ ലോക നിലവാരത്തിലുള്ള ഒരു വേദിയിലേക്ക് എത്തിച്ച മിത്രാസ് ഫെസ്റ്റിവലിന്റെ സ്ഥാപകനും ഇപ്പോഴത്തെ ചെയര്‍മാനുമായ മിത്രാസ് രാജനെ ഫ്‌ളവേഴ്‌സ് ചാനല്‍ യു.എസിന്റെ ട്രൈസ്റ്റേറ്റ് (ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്) റീജണല്‍ മാനേജരായി നിയമിച്ചതായി ഫ്‌ളവേഴ്‌സ് അമേരിക്കയുടെ ബോര്‍ഡ് ഡയറക്‌ടേഴ്‌സ് അറിയിച്ചു. 1996 മുതല്‍ തൃശൂര്‍ ജില്ലാ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്നിരുന്ന അഭിഭാഷകനായ രാജന്‍ ചീരന്‍, 2003-ലാണ് തന്റെ പ്രവാസ ജീവിതം ആരംഭിച്ചത്. തൃശൂര്‍ റോട്ടറി ക്ലബിന്റെ സെക്രട്ടറിയായിട്ടായിരുന്നു തന്റെ പൊതുജീവിതത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് അമേരിക്കയില്‍ എത്തിയശേഷം ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം തന്റെ സ്കൂള്‍- കോളജ് പഠനകാലത്ത് താന്‍ മികവു തെളിയിച്ച കലാരംഗത്ത് അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി തന്റേതായ രീതിയില്‍ അവരുടെ ഉന്നമനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണം എന്നു തീരുമാനിക്കുകയും, തുടര്‍ന്ന് മിത്രാസ് ഫെസ്റ്റിവല്‍ എന്ന കലാമാമാങ്കത്തിന് തുടക്കമിടുകയും ചെയ്തു. ഇന്ന് നോര്‍ത്ത് അമേരിക്കയിലുള്ള മലയാളികള്‍ ഒന്നടങ്കം മിത്രാസ് ഫെസ്റ്റിവലിനെ കേരളത്തിലെ സൂര്യ ഫെസ്റ്റിവലിനോട് ഉപമിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അതു രാജന്റെ മികവുറ്റ സംഘാടന പാടവവും, അതിലുപരി സംവിധാന പാടവവും ഒന്നുകൊണ്ട് മാത്രമാണ്. നല്ല ഒരു സംവിധായകനും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായ രാജന്‍ അടുത്തിടെ ന്യൂയോര്‍ക്ക് ബ്രോഡ്‌വേ തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകളെ വച്ചു സംവിധാനം ചെയ്ത "ദി എയ്ഞ്ചല്‍' എന്ന ഇംഗ്ലീഷ് സിനിമ ഇതിനോടകംതന്നെ ഒരുപാട് പ്രശംസകള്‍ പടിച്ചുപറ്റിയിട്ടുള്ളതാണ്.

മിത്രാസ് രാജനെ പോലെ ഒരാളെ ട്രൈസ്റ്റേറ്റിന്റെ ചുമതല ഏല്‍പിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുള്ളതായി ഫ്‌ളവേഴ്‌സ് ചാനലിന്റെ അമേരിക്കയുടെ ചുമതലയുള്ള ബിജു പറഞ്ഞു. ജാതി മത സംഘടനാ വ്യത്യാസമില്ലാതെ ഏല്ലാവരേയും ഒരുപോലെ കാണുന്ന രാജന്റെ സംഘടനാ പാടവവും, സംവിധാന പരിചയവും ഫ്‌ളവേഴ്‌സ് ചാനലിന്റെ വളര്‍ച്ചയ്ക്ക് ഒരു മുതല്‍ക്കൂട്ട് ആയിരിക്കുമെന്ന് ഡയറക്‌ടേഴ്‌സ് ഒന്നടങ്കം അഭിപ്രായപ്പെട്ടു. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ ട്രൈസ്റ്റേറ്റ് ഏരിയയിലുള്ള ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വവും രാജനായിരിക്കുമെന്നും അതുകൊണ്ടുതന്നെ ആ റീജിയണിലെ എല്ലാ കലാ-സാംസ്കാരിക- സാമൂഹ്യ മത സംഘടനകള്‍ക്കും തങ്ങളുടേതായ ഏതൊരു ആവശ്യങ്ങള്‍ക്കും രാജനുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് ചാനല്‍ അധികാരികള്‍ പറഞ്ഞു.

എന്തുകൊണ്ട് ഫ്‌ളവേഴ്‌സ് ചാനലിന്റെ ചുമതലയേറ്റെടുക്കുന്നു എന്ന ചോദ്യത്തിന് നിലവാരമുള്ള പരിപാടികള്‍ അവതരിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിന്റെ ഒരു ചെറിയ ഭാഗമാകാന്‍ കഴിയുക എന്നത് കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ജീവിക്കുന്ന തന്നെപ്പോലെയുള്ള ഒരാളെ സംബന്ധിച്ച് ലഭിക്കുന്ന ഒരു നല്ല അവസരമാണെന്നും അതുകൊണ്ടു തന്നെ ഈ ചാനലിന്റെ ഒരു ഭാഗമെന്ന നിലയില്‍ തന്റെ പരിധിയില്‍ നിന്നുകൊണ്ട് മലയാളികളുടെ കലാ സാംസ്കാരിക, വാര്‍ത്താ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് തന്നാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നും, ഇത്രയും കാലം മിത്രാസിന്റെ വളര്‍ച്ചയില്‍ അളവില്ലാതെ സഹായിച്ച നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ എല്ലാ പ്രോത്സാഹനങ്ങളും സഹകരണങ്ങളും തുടര്‍ന്നും തനിക്ക് വേണമെന്നും രാജന്‍ പറഞ്ഞു. നിങ്ങളുടെ ഏതൊരു ആവശ്യത്തിനും rccheeran@gmail.com എന്ന ഇമെയില്‍വഴിയോ അല്ലെക്കില്‍ 201 772 6610 എന്ന ഫോണ്‍ നമ്പര്‍ വഴിയോ ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക