Image

ഹാഷ് കോര്‍ണര്‍ ലോഗോ പ്രകാശനം ചെയ്തു

Published on 21 February, 2017
ഹാഷ് കോര്‍ണര്‍ ലോഗോ പ്രകാശനം ചെയ്തു
റിയാദ്: മലബാറിലും റിയാദിലും കേക്ക് നിര്‍മാണ രംഗത് പുതിയൊരു ചുവടുവയ്പുമായി ഹാഷ് കോര്‍ണര്‍ ലോഗോ പ്രകാശനം ചെയ്തു.

സുലൈ ഇസ്തിറാഹയില്‍ റിയാദ് ഹരിക്കന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന എപിക്യൂര്‍ ഫാമിലി ഫുഡ് ആന്‍ഡ് ഫണ്‍ ഫെയറില്‍ നടന്ന പ്രകാശനം പ്രശസ്ത പ്രാസംഗികനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ നെടുവന്പ്രം നിര്‍വഹിച്ചു. 

മലബാറില്‍ പുതിയ രണ്ടു ഔട്ട്‌ലെറ്റുകള്‍ കൂടി ഉടന്‍ നിലവില്‍ വരുമെന്ന് പ്രകാശന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ആശിഫ മുഹമ്മദ് അറിയിച്ചു. ബര്‍ത്തഡേ കേക്ക്, കേറ്ററിംഗ് എന്നിവ റിയാദിലും വിപുലമായ രീതില്‍ ആരംഭിച്ചു കഴിഞ്ഞതായും അവര്‍ അറിയിച്ചു. 

ചടങ്ങില്‍ അഷ്‌റഫ് നരിക്കുനി, നിസാം നാട്ടുകല്ലിങ്കാല്‍,ഷാജി പുളിമൂട്ടില്‍, മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക