Image

ദുബായില്‍ അറുപത്തിമൂന്നുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

Published on 21 February, 2017
ദുബായില്‍ അറുപത്തിമൂന്നുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി
ദുബായ്: അറുപത്തിമൂന്നാം വയസിലും പെണ്‍കുഞ്ഞിന് ജന്മം നല്‍കി ശ്രീലങ്കക്കാരി വൈദ്യശാസ്ത്രത്തിന് അദ്ഭുതമായി. ദുബായിലെ ആശുപത്രിയിലായിരുന്നു ഠഈ പ്രായത്തിലും അമ്മയായി അദ്ഭുതം സൃഷ്ടിച്ചത്. ഫെബ്രുവരി 19നായിരുന്നു പ്രസവം. നീണ്ട നാളത്തെ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികിത്സക്കൊടുവിലാണ് മൂന്നാമതും കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നിത്. അന്പതാം വയസിലാണ് ഇവര്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് ഇവര്‍ രണ്ടാമതും വിവാഹിതയായി. ഈ ബന്ധത്തില്‍ വീണ്ടും ഒരു കുഞ്ഞുവേണമെന്ന് ആഗ്രഹത്തിനൊടുവിലാണ് ഇവര്‍ മൂന്നാമതും ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. 

കഴിഞ്ഞ വര്‍ഷമാണ് ശ്രീലങ്കക്കാരിയും അവരുടെ ചെന്നൈ സ്വദേശിയായ ഭര്‍ത്താവും കുടുംബജീവിതം ആരംഭിക്കുന്നത്. താമസിച്ചുള്ള വിവാഹമായതിനാല്‍ സ്ത്രീ ഗര്‍ഭിണിയായതോടെ അപകടസാധ്യത കണക്കിലെടുത്ത് ഇരുവരും ഐവിഎഫ് ചികിത്സയിലായിരുന്നു. തുടര്‍ന്നാണ് ദുബായിലെ തുംബൈ ഹോസ്പിറ്റലിലെ ചികിത്സക്കായി എത്തുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജഗത് നിര്‍മലയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ തുടര്‍ന്നത്. ഈ കാലയളവില്‍ ഇവര്‍ക്ക് പ്രമേഹരോഗം കണ്ടെത്തി. കൂടാതെ ഗര്‍ഭകാല അസുഖങ്ങളും പിടിപെട്ടു. ഇതിനെ എല്ലാം അതിജീവിച്ചാണ് ഇവര്‍ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് 2.3 കിലോഗ്രാം തുക്കമുണ്ട്. അമ്മയും കുഞ്ഞും പൂര്‍ണ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക