Image

ചിത്ര രചനാ സാഹിത്യമത്സരങ്ങള്‍ 24ന്

Published on 21 February, 2017
ചിത്ര രചനാ സാഹിത്യമത്സരങ്ങള്‍ 24ന്

      ദമാം: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍, കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവമത്സരങ്ങളുടെ ഭാഗമായുള്ള ചിത്രരചനയും (പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്), സാഹിത്യ മത്സരങ്ങളും (കഥ, കവിത, ലേഖനം ഇംഗ്ലീഷിലും മലയാളത്തിലും) ഫെബ്രുവരി 24ന് (വെള്ളി) നടക്കും. 

ചിത്രരചനാ മത്സരങ്ങള്‍ റൂവിയിലെ അറ്റ്‌ലസ് ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ട്രേഡ്‌സെന്റര്‍ ബില്‍ഡിംഗിലെ കേരള വിഭാഗം ഓഫീസില്‍ രാവിലെ ഒന്പതു മുതലും സാഹിത്യ മത്സരങ്ങള്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ ഉച്ചകഴിഞ്ഞ് ഒന്നിനും ആരംഭിക്കും. 

പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മത്സരവേദിയില്‍ രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കും. ചിത്ര രചനാ മത്സരങ്ങള്‍, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലും സാഹിത്യ മത്സരങ്ങള്‍ ജൂണിയര്‍, സീനിയര്‍, പൊതു വിഭാഗം എന്നിവയിലുമാണ് മത്സരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള വിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വിവരങ്ങള്‍ക്ക്: 99656896, 93207220.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക