Image

യുക്മ നാഷണല്‍ കലാമേള ഒക്ടോബര്‍ 28ന്

Published on 21 February, 2017
യുക്മ നാഷണല്‍ കലാമേള ഒക്ടോബര്‍ 28ന്

ലണ്ടന്‍: യുക്മ നാഷണല്‍ കലാമേളയുടെ തീയതികള്‍ പുതുക്കി നിര്‍ണയിച്ചു. ഒക്ടോബര്‍ 28 ആണ് പുതുക്കിയ തീയതി. യുക്മ നാഷണല്‍ കലാമേളകള്‍ യുകെ മലയാളികളുടെ ദേശിയ ഉത്സവമായി മാറിയ സാഹചര്യത്തില്‍ യുകെ മലയാളികളുടെ ആശയം ആവേശവും കണക്കിലെടുത്ത് കഴിഞ്ഞ കാലങ്ങളില്‍ നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമായികൊണ്ടാണ് യുക്മ നാഷണല്‍ കലാമേളകള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്. 

ഒക്ടോബര്‍ മാസത്തിനു മുന്‍പ് ദേശിയ കലാമേളകള്‍ നടത്തണമെന്ന് ആവശ്യം നിരന്തരമായി ഉയര്‍ന്നിട്ടുണ്ടെങ്കിലും നവംബര്‍ ആദ്യ ശനിയാഴ്ച ആയിരുന്നു ഇതുവരെ യുക്മക്ക് പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്ന ഏറ്റവും നേരത്തെ ഉള്ള തീയതി. 

ഈ വര്‍ഷവും മുന്‍ വര്‍ഷങ്ങളുടെ തീയതികള്‍ക്കു ചുവടു പിടിച്ചു നവംബര്‍ ആദ്യ ശനിയാഴ്ച കലാമേള പ്രഖ്യാപിച്ചുവെങ്കിലും വിവിധ അംഗ അസോസിയേഷനുകളുടെയും യുക്മ അഭ്യുദയ കാംഷികളുടെയും നിരന്തരമായ അഭ്യര്‍ഥന കണക്കിലെടുത്താണ് പുതിയ തീരുമാനം. നിരന്തരമായ അഭ്യര്‍ഥനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അസോസിയേഷനുകളുടെയും യുകെ മലയാളികളുടെയും സൗകര്യം കണക്കിലെടുത്തുകൊണ്ടാണ് ഈ മാറ്റം. ഇതനുസരിച്ചു വേനല്‍കാല അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തുന്ന യുകെ മലയാളികള്‍ക്ക് അസോസിയേഷനുകളിലെ ഓണാഘോഷവും കഴിഞ്ഞ് കലാമേളയ്ക്ക് ഒരുങ്ങുവാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ട്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 21 വരെ റീജണല്‍ കലാമേളകള്‍ നടത്തുവാനുള്ള സൗകര്യം ഉണ്ട്. 

ഈ വര്‍ഷം സമ്മര്‍ അവധിക്കു മുന്‍പുതന്നെ കലാമേളകള്‍ തീര്‍ക്കുവാന്‍ കഴിയും എന്നതും പുതുക്കിയ തീയതിയുടെ പ്രത്യേകതയാണ്. കൂടാതെ കലാമേളകളില്‍ ഏറെ പ്രശനങ്ങള്‍ സൃഷ്ടിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ മറികടക്കുവാനും യുക്മ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാര്‍ഥികള്‍ക്കും കൂടാതെ കുടുംബാംഗങ്ങള്‍ക്കും മത്സരം കാണാന്‍ എത്തുന്ന ആയിരക്കണക്കിന് യുകെ മലയാളികള്‍ക്കും പുതിയ തീരുമാനം ആശ്വാസമാകുമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രത്യാശ പ്രകടിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക