Image

ജീന്‍പോള്‍ ലാല്‍ ചിത്രത്തില്‍ പൃഥ്വി

Published on 21 February, 2017
ജീന്‍പോള്‍ ലാല്‍ ചിത്രത്തില്‍ പൃഥ്വി


ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ഹണീബീ 2ന് ശേഷം ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകും. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ട പൃഥ്വി ചിത്രത്തിന് ഡേറ്റ് നീക്കിവെച്ച് കരാര്‍ ഒപ്പിട്ടുകഴിഞ്ഞതായാണ് സൂചന.

ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ആദത്തിന്റെ ഷൂട്ടിംഗ് ഈയാഴ്ച തന്നെ ആരംഭിക്കുകയാണ്. അതിനു ശേഷം നിര്‍മല്‍ സഹദേവന്റെ ഡിട്രോയ്റ്റ് ക്രോസിംഗില്‍ ജോയിന്‍ ചെയ്യും. അതിനെല്ലാം ശേഷമാകും ജീന്‍പോള്‍ ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക