Image

കേരളം ക്രിമിനലുകളുടെ സ്വന്തം നാട് (ചാരുംമൂട് ജോസ്)

ചാരുംമൂട് ജോസ് Published on 21 February, 2017
കേരളം ക്രിമിനലുകളുടെ സ്വന്തം നാട് (ചാരുംമൂട് ജോസ്)
എല്ലാം ശരിയാക്കാമെന്നു പറഞ്ഞു വോട്ടു നേടി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കഴിഞ്ഞ പത്തു മാസമായി കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി കൊലപാതകങ്ങള്‍, സ്ത്രീപിഢനങ്ങള്‍, സദാചാരഗുണ്ടാ വിളയാട്ടം തുടങ്ങിയവ കുതിച്ചു ഉയര്‍ന്നു കൊണ്ടിരിക്കുന്ന കാഴ്ച വളരെ വേദനാജനകമാണ്.

മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും, പോലീസ് മേധാവികളും പ്രസ്താവനകള്‍ നടത്തുന്നതല്ലാതെ ഫലപ്രദമായ ഒരു നടപടികളും സ്വീകരിക്കുന്നില്ല. മറിച്ചു കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ക്ക് പ്രോത്സാഹനം ചെയ്തു കൊടുക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു. ഇതിന്റെ പ്രധാന തെളിവാണ് സംസ്ഥാനത്ത് വിവിധ ജയിലുകളില്‍ കിടക്കുന്ന കൊടും കുറ്റവാളികളെ വരെ മോചിപ്പിക്കാന്‍ 1850 പേരുടെ ലിസ്റ്റുമായി ഗവര്‍ണ്ണറെ സമീപിച്ചത്. ആഭ്യന്തരവകുപ്പ് കാബിനറ്റ് തീരുമാനത്തോടെ കൊടും കുറ്റവാളികളെ തടവില്‍ നിന്നും മോചിതരാക്കി നാട്ടില്‍ കൊടിയ അക്രമണം നടത്താന്‍; തങ്ങള്‍ക്ക് ഭീഷണിയായി വളര്‍ന്നു വരുന്ന രാഷ്്ട്രീയ പാര്‍ട്ടിക്കാരോട് പകരം വീട്ടാന്‍ പദ്ധതിയിട്ടാണ്.
ഇത്ര അവിവേകമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. സമര്‍ത്ഥനായ ഗവര്‍ണ്ണര്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്നുവെന്ന കാര്യം അഭ്യന്തരവകുപ്പിന് അറിയില്ലായിരുന്നുവെന്നു തോന്നും. വകുപ്പുകള്‍ നിരത്തി സര്‍ക്കാരിന്റെ മോഹത്തിന് തടയിട്ടത് ഈ സര്‍ക്കാരിന്റെ കുറ്റവാളികളോടുള്ള സമീപനം തുറന്നു കാട്ടി.

കേരളത്തില്‍ പ്രമുഖ നഗരങ്ങളെല്ലാം ഗുണ്ടകള്‍, മാഫിയകള്‍, കൊട്ടേഷന്‍ സംഘങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. ആണിനോ, പെണ്ണിനോ ഒന്നിച്ചു പുറത്തിറങ്ങാന്‍ വയ്യാത്ത കിരാത അവസ്ഥയിലെത്തി നില്‍ക്കുന്നു സാംസ്‌കാരിക കേരളം. അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ ആയിരക്കണക്കിന് ക്രിമിനലുകളും കേരള നാട് കൈയടക്കിയിരിക്കുന്നു. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ക്രിമിനലുകളുടെ പട്ടിക ഉണ്ട്. ഫോട്ടോ ഉണ്ട്. പക്ഷെ ഇവര്‍ക്കെതിരേ എന്തേ ആരും ഒരു ചൂണ്ടുവിരലുകള്‍ അനക്കുന്നില്ല. ഇതു രാഷ്ട്രീയ ഒത്തുകളിയാണ്. ഗുണ്ടകള്‍ ഉണ്ടെങ്കിലേ പാര്‍ട്ടിയുള്ളൂ. ഇവരെ സംരക്ഷിക്കാന്‍ കച്ചകെട്ടി ഡസന്‍ കണക്കിനു രാഷ്ട്രീയ കോമരങ്ങള്‍ ഓരോ പോലീസ് സ്‌റ്റേഷനില്‍ കയറി. താണ്ടവമാടുന്നത് കേരളത്തില്‍ തന്നെ! മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ലക്ഷക്കണക്കിനു യുവജനങ്ങള്‍ കേരളത്തില്‍ ഒരു ജോലിയും ചെയ്യാതെ രാഷ്ട്രീയ തൊഴിലാളികളായി വിലസുകയാണ്. ഇവര്‍ക്കു അമ്മയെയും, പെങ്ങളെയും തിരിച്ചറിയാനുള്ള ബോധം നഷ്ടപ്പെട്ടിരിക്കുന്നു. ഈ ഭീകരാവസ്ഥ ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു കേരളത്തിലെ വന്‍ നഗരങ്ങളില്‍ ചുവന്ന തെരവുകള്‍ സ്ഥാപിക്കണം. ഇന്ത്യയുടെ വന്‍ നഗരങ്ങളില്‍ പരീക്ഷിച്ചു വിജയം കൈവരിച്ച ചരിത്രമാണ് ഇത്. മുബൈയിലോ കല്‍ക്കട്ടായിലോ എത്ര രാത്രിയായാലും സ്ത്രീകള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ പേടിക്കേണ്ട കാര്യമില്ല. സ്ത്രീകളെ അപമാനിച്ചാല്‍ പൊതുജനം ഉടനടി കൈകാര്യം ചെയ്തുകൊള്ളും. കേരളത്തില്‍ മാത്രം കുറെ കുട്ടി സഖാക്കള്‍ ഇറങ്ങി സദാചാര പോലീസ് കളിച്ച് വിളയാട്ടം നടത്തുകയാണ്.

സര്‍ക്കാര്‍ എത്രയും വേഗം നടപടി എടുക്കണം. എല്ലാ ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും, മാഫിയകളെയും ഉന്മൂലനം ചെയ്യണം. ജനസഹകരണത്തോടെ പഞ്ചാലയത്തു തലത്തില്‍ തുടങ്ങേണ്ട പദ്ധതിയാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഒട്ടും അമാന്തിക്കാതെ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഈ ദുരന്തത്തെ തുടച്ചു മാറ്റാന്‍ സഹകരിക്കണം. മാറി മാറി സര്‍ക്കാരുകള്‍ വരും അവരുടെ അണ്ടകള്‍ നടപ്പിലാക്കും. അവരിലൊരാളു പോലും മരിക്കുന്നില്ല. ശിക്ഷിക്കപ്പെടുന്നില്ല. കേരളത്തിലെ മാധ്യമങ്ങള്‍ രാഷ്ട്രീയം മറന്നു. കേരളീയരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ കഠിനമായി പ്രവര്‍ത്തിച്ചേ മതിയാകൂ. കോളേജുകളില്‍ നിന്നും അപ്രത്യക്ഷമായിരുന്ന സമരങ്ങള്‍, അക്രമങ്ങള്‍ വീണ്ടും ശക്തിയാര്‍ജ്ജിച്ചു കടന്നു വരുന്നത് തടയേണ്ടത് സമൂഹത്തിന് ചെയ്യാവുന്ന വലിയ കര്‍ത്തവ്യമാണ്. കേരളം നന്നാകണം. വളരെ നന്നാകാനുണ്ട്. നന്നായേ പററൂ. ജയ്ഹിന്ദ്‌

കേരളം ക്രിമിനലുകളുടെ സ്വന്തം നാട് (ചാരുംമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക