Image

ജെറ്റ് എയര്‍വെയ്‌സ് വിമാനത്തെ ആകാശത്ത് വെച്ച് ജര്‍മ്മന്‍ വ്യോമസേന വളഞ്ഞു

ജോര്‍ജ് ജോണ്‍ Published on 20 February, 2017
ജെറ്റ് എയര്‍വെയ്‌സ് വിമാനത്തെ ആകാശത്ത് വെച്ച് ജര്‍മ്മന്‍ വ്യോമസേന വളഞ്ഞു
ഫ്രാങ്ക്ഫര്‍ട്ട്: എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യന്‍ യാത്രാ വിമാനം ജെറ്റ് എയര്‍വെയ്‌സ് മുബൈ-ലണ്ടന്‍ ഫ്‌ളൈറ്റ് 118 നെ ജര്‍മ്മന്‍ വ്യോമസേന വളഞ്ഞു.  സാങ്കേതിക തകരാറുകള്‍ കൊണ്ട് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി  ബന്ധം നഷ്ടപ്പെട്ടതെന്ന് ജെറ്റ് എയര്‍വെയ്‌സ് പിന്നീട് സ്ഥിരീകരിച്ചു. ജര്‍മ്മനിയുടെ വ്യോമ അതിര്‍ത്തിക്കുള്ളില്‍ വെച്ചാണ് സംഭവം നടന്നത്.

അകടമോ വിമാന റാഞ്ചല്‍ ശ്രമമോ ആണെന്ന് സംശയിച്ച് ഉടന്‍ ജര്‍മ്മന്‍ വ്യോമ സേനയുടെ രണ്ട് വിമാനങ്ങള്‍ ജെറ്റ് വിമാനത്തിന് അകമ്പടിയായി പറന്നു. യുദ്ധ വിമാനങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തെ കണ്ടെത്തി.  സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് ആശയ വിനിമയം പുന:സ്ഥാപിക്കുന്നത് വരെ രണ്ട് ജര്‍മന്‍ യുദ്ധവിമാനങ്ങളും ജെറ്റ് എയര്‍വെയ്‌സിന് അകമ്പടിയായി പറന്നു. 

തകരാര്‍ പരിഹരിച്ച ശേഷം ലണ്ടനിലേക്ക് യാത്ര തുടര്‍ന്ന വിമാനം അവിടെ സുരക്ഷിതമായി ലാന്റ് ചെയ്തു. നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റിനെം ജെറ്റ് എയര്‍വെയ്‌സ് ഇക്കാര്യം അറിയിച്ചിരുന്നു. 330 യാത്രക്കാരും 15 ജീവനക്കാരുമാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.


ജെറ്റ് എയര്‍വെയ്‌സ് വിമാനത്തെ ആകാശത്ത് വെച്ച് ജര്‍മ്മന്‍ വ്യോമസേന വളഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക