Image

ചിന്നമ്മയുടെ ജീവിതം സിനിമയാക്കാന്‍ രാംഗോപാല്‍ വര്‍മ്മ

Published on 19 February, 2017
ചിന്നമ്മയുടെ ജീവിതം സിനിമയാക്കാന്‍ രാംഗോപാല്‍ വര്‍മ്മ
ചെന്നൈ: ജയലളിതയും തോഴി ശശികലയും തമ്മിലുള്ള ബന്ധം എന്താണ്...? ജയലളിത മരിച്ചതോടെ നിഴലായിരുന്ന തോഴി നായികയായി. തമിഴ് രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞു. ഇപ്പോള്‍ ജയില്‍വാസവും. ആര്‍ക്കും ജയലളിതയും ശശികലയും തമ്മിലെ ബന്ധമെന്താണെന്ന് ഇനിയും അറിയില്ല. എന്നാല്‍ എല്ലാം തനിക്കറിയാമെന്ന് വ്യക്തമാക്കി സിനിമയൊരുക്കാന്‍ തയ്യാറെടുക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ശശികല എന്നു തന്നെയാണ് ചിത്രത്തിന്റ പേരെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. ജയലളിതയും ശശികലയും തമ്മിലുള്ള ബന്ധവും തോഴിയില്‍ നിന്ന് ശശികല ചിന്നമ്മയായതും ശശികലയുടെ പിന്തുണയില്‍ പടര്‍ന്നു പന്തലിച്ച മന്നാര്‍ഗുഡി മാഫിയയുമാണ് രംഗോപാല്‍ വര്‍മ്മയൊരുക്കുന്ന സിനിമയുടെ ഇതിവൃത്തം. 

ജയലളിത-ശശികല ബന്ധത്തെ കുറിച്ച് പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ പറഞ്ഞ സത്യങ്ങള്‍ സിനിമയിലൂടെ പറയുമെന്നും ആര്‍വിജി ട്വിറ്ററില്‍ കുറിച്ചു. മന്നാര്‍ഗുഡി മാഫിയ തെരഞ്ഞെടുത്ത എം.എല്‍.എമാരുടെ രാഷ്ട്രീയ നീക്കമാണ് പളനിസാമിയെ മുഖ്യമന്ത്രിയാക്കിയതെന്നും രാംഗോപാല്‍ വര്‍മ്മ പറഞ്ഞു.

ആന്ധ്രയില്‍ വലിയ കോളിളക്കമുണ്ടാക്കിയ വംഗവീതിക്ക് ശേഷമാണ് തമിഴിനെ ഇളക്കിമറിക്കുന്ന ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ ആര്‍വിജി നടത്തുന്നത്. ശശികലയായി ചിത്രത്തില്‍ ആരെത്തുമെന്നത് സംബന്ധിച്ച് രാംഗോപാല്‍ വര്‍മ്മ വ്യക്തമാക്കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക