Image

പ്രവാസി പ്രശ്‌നങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുന്നു: കേളി ന്യൂസനയ്യ ഏരിയ സമ്മേളനം

Published on 19 February, 2017
പ്രവാസി പ്രശ്‌നങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിക്കുന്നു: കേളി ന്യൂസനയ്യ ഏരിയ  സമ്മേളനം
 റിയാദ്: രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിച്ചു മുഖം തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കേളി കലാ സാംസ്‌കാരിക വേദി ന്യൂസനയ്യ ഏരിയ സമ്മേളനം. കേളിയുടെ ഒമ്പതാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായാണ് ന്യൂസനയ്യ ഏരിയയുടെ ആറാമതു ഏരിയ സമ്മേളനം സംഘടിപ്പിച്ചത്. 

വെള്ളിയാഴ്ച്ച രാവിലെ പത്തിനു ഫിദല്‍ കാസ്‌ട്രോ നഗറില്‍ (നോഫ ആഡിറ്റോറിയം) മനോഹരന്‍ താല്‍ക്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട ് ആരംഭിച്ച സമ്മേളനം കേളി കേന്ദ്ര രക്ഷാധികാരി സമിതിഅംഗം സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോബ് കുമ്പളങ്ങി രക്തസാക്ഷി പ്രമേയവും പുരുഷോത്തമന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു. ജോര്‍ജ് വര്‍ഗീസ്, മനോഹരന്‍, പുരുഷോത്തമന്‍ എന്നിവരടങ്ങുന്ന പ്രസീഡിയവും സുരേഷ് കണ്ണപുരം, നരായണന്‍, ബേബി നരായണന്‍ എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. രാജേഷ്, തോമസ് ജോയ്, മഹേഷ് കൊടിയത്ത് (മിനിറ്റ്‌സ്), ജോബ് കുമ്പളങ്ങി, ജയപ്രകാശ്, കൃഷ്ണകുമാര്‍ (പ്രമേയം), രാജു നീലകണ്‍ഠന്‍, ഫൈസല്‍ മടവൂര്‍, മോഹനന്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ സബ്കമ്മിറ്റികളുടെ ചുമതല നിര്‍വ്വഹിച്ചു. 



ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ ബേബി നരായണന്‍ വരവുചെലവു കണക്കും, കേളി ട്രഷറര്‍ ഗീവര്‍ക്ഷീസ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിത്സണ്‍, ഷാഫി, ലത്തീഫ്, ഷിബു എന്നിവര്‍് ആനുകാലിക വിഷയങ്ങളില്‍ നാല്് പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. രാജു നീലകണ്‍ഠന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചക്ക് കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, ജോ: സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍, ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ ട്രഷറര്‍ ബേബി നരായണന്‍ എന്നിവര്‍ മറുപടി പറഞ്ഞു. 19 അംഗ* ഏരിയ കമ്മിറ്റിയെയും ഒമ്പതാം കേന്ദ്രസമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര രക്ഷാധികാരിസമിതി അംഗങ്ങളായ കുഞ്ഞിരാമന്‍ മയ്യില്‍, ദയാനന്ദന്‍ ഹരിപ്പാട്, കേളി ആക്ടിംഗ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യംചെയ്തു സംസാരിച്ചു.* കേന്ദ്ര രക്ഷാധികാരിസമിതി അംഗം സജീവന്‍ചൊവ്വ, സെക്രട്ടറിയേറ്റ് അംഗം വര്‍ക്ഷീസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, ഉമ്മര്‍കുട്ടി, സുധാകരന്‍ കല്ല്യാേള്‍രി, സുരേന്ദ്രന്‍, ജോഷി പെരിഞ്ഞനം, അബ്ദുള്‍അസ്സീസ്, വാസുദേവന്‍, പ്രിയേഷ്‌കുമാര്‍ എന്നിവരും സമ്മേളനത്തില്‍ സംബന്ധിച്ചു. നിയുക്ത ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം നന്ദി പറഞ്ഞു. 

ഭാരവാഹികള്‍ : സുരേഷ് കണ്ണപുരം (സെക്രട്ടറി), ജോബ് കുമ്പളങ്ങി, മോഹനന്‍ (ജോ: സെക്രട്ടറിമാര്‍), പുരുഷോത്തമന്‍ (പ്രസിഡന്റ്), ഫൈസല്‍ മടവൂര്‍, മുരളീധരന്‍ (വൈസ് പ്രസിഡന്റുമാര്‍), ജോര്‍ജ്ജ് വര്‍ക്ഷീസ് (ട്രഷറര്‍), മനോഹരന്‍ (ജോ: ട്രഷറര്‍).  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക