Image

മോയിന്‍കുട്ടി വൈദ്യര്‍ ഇശല്‍ നൈറ്റ് ഏപ്രില്‍ 14ന്

Published on 19 February, 2017
  മോയിന്‍കുട്ടി വൈദ്യര്‍ ഇശല്‍ നൈറ്റ് ഏപ്രില്‍ 14ന്

ദുബൈ: ടി.വി ഇബ്രാഹിം എം.എല്‍.എ, കെ.എം ഇസ്മായിലിനുംദുബായ് കൊണ്ടോട്ടി മണ്ഡലം കെഎംസിസി സ്വീകരണം നല്‍കി. പരിപാടിയില്‍ വെച്ച് ഏപ്രില്‍ 14 നു നടത്തുന്ന മോയിന്‍കുട്ടി വൈദ്യര്‍ ഇശല്‍ നൈറ്റ്2017ന്റെ ബ്രോഷര്‍ പി.കെ അന്‍വര്‍ നഹ ടി.വി ഇബ്രാഹിം എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു .എജു ഫൌണ്ടേഷന്‍ പദ്ധതി പ്രഖ്യാപനം പി.കെ അന്‍വര്‍ നഹ നടത്തി. മണ്ഡലം പ്രസിഡന്റ് ഖാലിദ് ബാഖവി യോഗത്തിനു അധ്യക്ഷം വഹിച്ചു .മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍,   ട്രഷറര്‍ മുസ്തഫ വേങ്ങര എന്നിവര്‍ പ്രസംഗിച്ചു .അഷ്‌റഫ് കൊണ്ടോട്ടി സ്വാഗതവും താജ്മുഷ്താഖ് കളത്തിങ്ങല്‍ നന്ദിയും പറഞ്ഞു .

ഫോട്ടോ അടികുറിപ്പ്:മോയിന്‍കുട്ടി വൈദ്യര്‍ ഇശല്‍ നൈറ്റ്2017ന്റെ ബ്രോഷര്‍ പി.കെ അന്‍വര്‍ നഹ ടി.വി ഇബ്രാഹിം എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക