Image

ഇറ്റലിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു

Published on 19 February, 2017
ഇറ്റലിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു
തിരു: ഫെബ്രുവരി 19
റോമിലെ മലയാളി കൂട്ടായ്മയും ഇറ്റലിയില്‍ നിന്നുള്ള വ്യവസായികളും സംയുക്തമായി ആരംഭിച്ച
ഇന്തോ-മെഡിറ്ററേനിയന്‍ സ്‌കൂളീന്റ ഉല്‍ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. 

റോമില്‍ നടന്ന ചടങ്ങില്‍ ഇന്നസെന്റ് എം.പി മുഖ്യാതിഥി ആയിരുന്നു. ഇറ്റലിയിലെ ബംഗ്ലാദേശ് സ്ഥാനപതി അബ്ദുസ് ശോഭന്‍ സിക്ദര്‍ പ്രത്യേക ക്ഷണിതാവായിരുന്നു. 

ഇന്ത്യന്‍ വംശജരുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം   സ്‌കൂളാണ്തങ്ങളുടേതെന്ന് സി.ഇ.ഒ പ്രകാശ് ജോസഫ് പറഞ്ഞു.   ഇന്തോ-മെഡിറ്ററേനിയന്‍ സ്‌കൂളീന്റ പ്രസിഡനൃ ഗബ്രിയേല ലൂക്കോണി, ഫിനാന്‍സ് ഡയറക്ടര്‍ റസല്‍, മാനേജര്‍ ഷിജു വര്‍ഗീസ്, മീഡിയ ഡയറക്ടര്‍ മെബിന്‍ സാം മാത്യു
എന്നിവര്‍ സംസാരിച്ചു. 

സ്റ്റീഫന്‍ ദേവസ്സിയും സംഘവും അവതരിപ്പിച്ച വാദ്യഘോഷവും ഫാഷന്‍ ഷോയും ചടങ്ങിനോടൊപ്പം നടന്നു.

റോമില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍,(എഫ്.എ.ഒ) യുടെ ആസ്ഥാനം മന്ത്രി വി.എസ് സുനില്‍കുമാര്‍ സന്ദര്‍ശിച്ചു. കൃഷി വിഭാഗം അസിസ്റ്റന്റ്ഡയറക്ടര്‍ ജനറല്‍ റെന്‍ വാംഗ്, ഡയറക്ടര്‍ ഹാന്‍സ് ഡ്രയര്‍, ഗവേഷണ വിഭാഗം മേധാവി സമി ഗയ്ജി, സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ റോബര്‍ട്ട് ഗുയി, കാതറീനാ ബെറ്റേലോ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. സംഘടനയുടെഫോറസ്ട്രി വിഭാഗം കണ്‍സല്‍ട്ടന്റും മലയാളിയുമായ ഡോ. ഇല്യാസ് അനിമോന്‍ ചര്‍ച്ചകളില്‍ മന്ത്രിയെ അനുഗമിച്ചു.

ഇറ്റലിയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മന്ത്രി എഫ്.എ.ഒ ആസ്ഥാനത്തെത്തിയാണ്
ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. ഇതാദ്യമായാണ് കേരളത്തിലെ ഒരു കൃഷി മന്ത്രി
എഫ്.എ.ഒ തലവന്മാരുമായി ഔദ്യോഗിക ചര്‍ച്ച നടത്തുതും എഫ്.എ.ഒ ആസ്ഥാനം സന്ദര്‍ശിക്കുന്നതും.എഫ്.എ.ഒ യില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ഉദ്യോഗസ്ഥരായ ബാബു ഔസേഫ്, വെര്‍ണ്ണര്‍, ഇന്ത്യന്‍ വംശജയായ അര്‍ഷിയ നൂറാനി എന്നിവരാണ് എഫ്.എ.ഒ സന്ദര്‍ശനത്തിന് മുന്‍കൈയെടുത്തത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയും അനുബന്ധ ദേവാലയങ്ങളും റോമിലെ അതി
പുരാതനമായ മേരി മജോറെ ബസലിക്കയും പോപ്പിന്റെ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നടക്കുന്ന വത്തിക്കാനിലെ സിസ്റ്റേന്‍ ചാപ്പലും മന്ത്രി സന്ദര്‍ശിച്ചു.
നേരത്തെ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിച്ച മന്ത്രി വി.എസ് സുനില്‍ കുമാറിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മാര്‍ക്കോ റിസോ, അന്താരാഷ്ട്ര വിഭാഗം സെക്രട്ടറി അല്‍ഫോന്‍സോ ഗാല്‍ഡി എന്നിവര്‍ ചേര്‍ന്ന്ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പതാകയും രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രേഖകളും നല്‍കി സ്വീകരിച്ചു. കേരളത്തില്‍  നിന്ന്പത്രപ്രവര്‍ത്തകനും സന്നദ്ധസംഘടനയായ ആക്ഷന്റൈ ജനറല്‍ സെക്രട്ടറിയുമായ ലാലു ജോസഫും പത്‌നി ജെന്നി  തെക്കേക്കരയും മന്ത്രിയോടൊപ്പം ഉണ്ടായിരൂന്ന. 

ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മലയാളി
അംഗങ്ങളായ സാബു സ്‌കറിയ, മെബിന്‍ സാം മാത്യു, ലിജോ ജോര്‍ജ്ജ് കണിയാംകുന്നേല്‍ എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.
ഇറ്റലിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തുഇറ്റലിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക