Image

ജര്‍മനിയില്‍ പാവയിലൂടെ ഡാറ്റ മോഷണം: കൈല ഡോള്‍ നശിപ്പിക്കാന്‍ ഉത്തരവ്

Published on 18 February, 2017
ജര്‍മനിയില്‍ പാവയിലൂടെ ഡാറ്റ മോഷണം: കൈല ഡോള്‍ നശിപ്പിക്കാന്‍ ഉത്തരവ്


      ബെര്‍ലിന്‍: കൈല ഡോള്‍സ് നശിപ്പിച്ചു കളയാന്‍ ജര്‍മനിയിലെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണ സമിതി നിര്‍ദേശം നല്‍കി. ഈ പാവയില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ടെക്‌നോളജി വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്.

ടെലികമ്യൂണിക്കേഷന്‍ രംഗത്തെ നിരീക്ഷകരായ ഫെഡറല്‍ നെറ്റ് വര്‍ക്ക് ഏജന്‍സിയുടേതാണ് ഉത്തരവ്. പാവയില്‍ ഉപയോഗിക്കുന്ന ബ്ലൂ ടൂത്ത് ഡിവൈസാണ് പ്രശ്‌നം. കുട്ടിയുമായി സംസാരിക്കാനും കുട്ടി പറയുന്നത് കേള്‍ക്കാനും ഉപയോഗിക്കുന്ന ബ്ലൂടൂത്ത് ഉപകരണം മറ്റു തരത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹാക്കര്‍മാര്‍ക്ക് ഈ ഡിവൈസിലൂടെ വിവര മോഷണം സാധ്യമാകും. 

എന്നാല്‍, ഈ പാവ പ്രത്യേകിച്ച് അപകട സാധ്യതയൊന്നും ഉയര്‍ത്തുന്നില്ലെന്നാണ് യുകെ ടോയ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് അവരുടെ വാദം. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക