Image

നമ്മുടെ സുരക്ഷ നമ്മള്‍ തന്നെയാണ് നോക്കേണ്ടത് ;ഭാഗ്യലക്ഷ്മി

Published on 18 February, 2017
നമ്മുടെ സുരക്ഷ നമ്മള്‍ തന്നെയാണ് നോക്കേണ്ടത് ;ഭാഗ്യലക്ഷ്മി


നടി ഭാവനയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ പ്രതികരണവുമായി നടി ഭാഗ്യലക്ഷ്മി. വാര്‍ത്ത കേട്ടപ്പോള്‍ തന്നെ അടുത്തസുഹൃത്ത് കൂടിയായ ഭാവനയെ ആദ്യം വിളിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ ഭാവനയുടെ ഫോണ്‍ ഓഫ് ആയിരുന്നെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിയണമെന്നും ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണ് അറിയൂ എന്നും നടി വ്യക്തമാക്കി.ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക്

പൊതുവേ നടിമാരുടെ കൂടെ നില്‍ക്കുന്ന മാനേജറും െ്രെഡവറുമാരുമെല്ലാം പിന്നീട് കുഴപ്പക്കാരായി മാറുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും അപകടാവസ്ഥയിലേക്ക് പോകുന്നത് ഇതാദ്യമാണ്.

എല്ലാ നടിമാരും സൂക്ഷിക്കേണ്ട കാര്യമാണ്.

സെറ്റില്‍ പലരും ഇങ്ങനെ ചില അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. പലരും സത്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് നടിമാര്‍ക്കൊപ്പം കൂടുന്നത്. എന്നാല്‍ ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. തമിഴ്‌നാട്ടില്‍ ഒരു നടി ഞെട്ടിക്കുന്ന അനുഭവം പറഞ്ഞിട്ടുണ്ട്. െ്രെഡവര്‍ കൊലപാതകശ്രമംവരെ നടത്താന്‍ ശ്രമിച്ചിട്ടുണ്ട്.

സ്ത്രീയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ. നടിയുടെ മാത്രം കാര്യമല്ല എല്ലാ സ്ത്രീകള്‍ക്കും ഇത് സംഭവിക്കാം. കോടതിയോ സര്‍ക്കാരോ ഒന്നും ചെയ്യില്ല. ഒരിക്കലും ഇതുപോലെ കെയര്‍ലെസ് ആകരുത്. നമ്മുടെ സുരക്ഷ നമ്മള്‍ തന്നെയാണ് നോക്കേണ്ടത്. സംഭവിച്ച് പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല.

എങ്ങനെ ഇയാള്‍ ഭാവനയുടെ വണ്ടിയില്‍ കയറിപ്പറ്റിയെന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഇത്രയും ഗുണ്ടാ ഹിസ്റ്ററിയുള്ള ഒരാള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാല്‍ എങ്ങനെയാണ് വണ്ടിയില്‍ കയറിപ്പറ്റുന്നത്. ഞാന്‍ ഒറ്റയ്ക്ക് െ്രെഡവ് ചെയ്ത് വരാറുണ്ട്. പകല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ലിഫറ്റ് കൊടുക്കാറുമുണ്ട്. എന്നാല്‍ രാത്രി ആര് കൈകാണിച്ചാലും ഞാന്‍ ഒരിക്കലും വണ്ടിയില്‍ കയറ്റില്ല

ഒരു ദിവസം ചാനലില്‍ രാത്രി ഒന്നരമണിക്ക് ഷൂട്ട് കഴിഞ്ഞ് വരുകയാണ്.അന്ന് ആലോചിച്ചു, എന്ത് ധൈര്യത്തിലാണ് ഞാന്‍ ഈ വണ്ടിയില്‍ ഇരിക്കുന്നത്. ഈ െ്രെഡവറെ അറിയില്ല, എന്ത് സുരക്ഷിതത്തിലാണ് അവര്‍ തരുന്നത്. ഒറ്റയ്ക്ക് െ്രെഡവറുടെ കൂടെ യാത്ര ചെയ്യുമ്‌ബോള്‍ വിവരങ്ങളെല്ലാം അന്വേഷിക്കും എപ്പോഴും അലേര്‍ട്ട് ആയിരിക്കണം. ഭാഗ്യലക്ഷ്മി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക