Image

മരുമകളുടെ നായകനായി നാഗാര്‍ജുന ; എതിര്‍പ്പുകള്‍ ഉയരുന്നു

Published on 18 February, 2017
മരുമകളുടെ നായകനായി നാഗാര്‍ജുന ; എതിര്‍പ്പുകള്‍ ഉയരുന്നു

 
മരുമകള്‍ക്കൊപ്പം നായകനായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നാഗാര്‍ജുന. മകന്‍ നാഗചൈതന്യയുടെ ഭാവിവധുവും നടിയുമായ സാമന്തയാണ് നാഗാര്‍ജുനയുടെ പുതിയ ചിത്രത്തില്‍ നായികയെന്നാണ് ടോളിവുഡില്‍ നിന്നുള്ള വര്‍ത്തമാനം. രാജൂ ഹാരി ഹാതി എന്ന ഹൊറര്‍ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും  ജോഡികളാകുന്നത്. എന്തായാലും നാഗും മരുമകളും ഒരുമിക്കുന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, അഭിനയത്തെ തൊഴിലായി മാത്രം കണ്ടാല്‍ മതിയെന്നും അതിനപ്പുറമുള്ള വ്യാഖ്യാനങ്ങളില്‍ കഴമ്പില്ലെന്നുമാണ് നാഗിന്റെ കുടുംബം പറയുന്നത്. എന്തായാലും ബാക്കി കാത്തിരുന്നു കാണുക തന്നെ.

വിവാഹശേഷമാകും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. മുന്‍പ് മനം എന്ന ചിത്രത്തില്‍ നാഗാര്‍ജുനയുടെ നായികയായി സാമന്ത അഭിനയിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളുടെ നായികയാകണ്ട എന്ന സാമന്തയുടെ തീരുമാനം നാഗാര്‍ജുന ഇടപെട്ട് മാറ്റുകയായിരുന്നുവെന്നും കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക