Image

ജര്‍മ്മന്‍ എകാധിപതി ഹിറ്റലര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിന്

ജോര്‍ജ് ജോണ്‍ Published on 18 February, 2017
ജര്‍മ്മന്‍ എകാധിപതി ഹിറ്റലര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിന്
ഫ്രാങ്ക്ഫര്‍ട്ട്:  ജര്‍മ്മന്‍ എകാധിപതി ഹിറ്റലര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിന്. അമേരിക്കയിലെ മേരിലാന്റിലെ ഒരു ലേല കമ്പനിയാണ് ഈ ഫോണ്‍ ലേലത്തിന് വെക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ഫോണിന്റെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയര്‍ റാല്‍ഫ് റെയിനര്‍ ഹിറ്റലറിന്റെ ബങ്കര്‍ സന്ദര്‍ശിക്കുമ്പോഴാണ് ഈ ഫോണ്‍ ലഭിച്ചത്. അദ്ദേഹത്തിെന്റ മകനാണ് ഇപ്പോള്‍ ഫോണ്‍ ലേലം ചെയ്യുന്നതിനായി അമേരിക്കന്‍ കമ്പനിയെ സമീപിച്ചിരിക്കുന്നത്.

ലോക ചരിത്രത്തില്‍ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഹിറ്റലറിന്റെ  ടെലിഫോണ്‍. നിരവധി ആക്രമണങ്ങള്‍ക്ക് ഹിറ്റ്‌ലര്‍ ഉത്തരവിട്ടത് ഈ ടെലിഫോണിലൂടെയായിരുന്നു. ആ ഉത്തരവുകള്‍ മൂലം ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഫാസിസത്തിെന്റ പ്രതീകമാണ് ടെലിഫോണ്‍  എന്നാണ് ലേലം കമ്പനിയുടെ പക്ഷം.


ജര്‍മ്മന്‍ എകാധിപതി ഹിറ്റലര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക