Image

ശക്തമായ പൊടിക്കാറ്റില്‍ യുഎഇയില്‍ ജനജീവിതം താറുമാറായി

Published on 17 February, 2017
ശക്തമായ പൊടിക്കാറ്റില്‍ യുഎഇയില്‍ ജനജീവിതം താറുമാറായി

അബുദാബി: വെള്ളിയാഴ്ചയുണ്ടായ ശക്തമായ പൊടിക്കാറ്റിലും മണല്‍കാറ്റിലും പെട്ട് യുഎഇയിലെ ജനജീവിതം താറുമാറായി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ ശക്തമായ മഴയും ഉണ്ടായി. ഇതേതുടര്‍ന്ന് വാഹനഗതാഗതവും താറുമാറായി. 

പൊടിക്കാറ്റിനെതുടര്‍ന്ന് അന്തരീക്ഷത്തില്‍ പൊടിപടലം നിറഞ്ഞതിനാല്‍ വീടിനു വെളിയിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്ന് അധികൃതര്‍ ഉപദേശിച്ചു. പൊടിപടലങ്ങളെതുടര്‍ന്ന് റോഡുകളില്‍ ദൂരക്കാഴ്ച ആയിരം മീറ്ററായി കുറഞ്ഞിട്ടുണ്ട്. ഇതേതുടര്‍ന്ന് െ്രെഡവര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ കനത്തപൊടിപടലങ്ങളെതുടര്‍ന്ന് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. വെള്ളിയാഴ്ച രാവിലെ അല്‍ മജാസില്‍ രണ്ടു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക