Image

ദേശീയ ഭീകരവിരുദ്ധ കേന്ദ്രം: മമതയ്ക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

Published on 22 February, 2012
ദേശീയ ഭീകരവിരുദ്ധ കേന്ദ്രം: മമതയ്ക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ കീഴില്‍ ദേശീയ ഭീകര വിരുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം മരവിപ്പിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പു നല്‍കിയതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നേരത്തെ പ്രഖ്യാപിച്ചതുപോലെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വരില്ലെന്നും സംസ്ഥാന സര്‍ക്കാരുകളുമായി അഭിപ്രായ സമന്വയത്തിലെത്തിയ ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മമത വ്യക്തമാക്കി.

ദേശീയ ഭീകര വിരുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുമെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തെ എതിര്‍ക്കുന്നതെന്നും മമത പറഞ്ഞു. നേരത്തെ, മമതയുള്‍പ്പെടെ ഏഴ് കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാര്‍ ദേശീയ ഭീകര വിരുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക