Image

എച്ച് വണ്‍ വിസയും ഇന്ത്യന്‍ കമ്പനികളുടെ തട്ടിപ്പുകളും

Published on 17 February, 2017
എച്ച് വണ്‍ വിസയും ഇന്ത്യന്‍ കമ്പനികളുടെ തട്ടിപ്പുകളും
അമേരിക്കന്‍ തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പരിപാടികള്‍ ഇന്ത്യന്‍ കമ്പനികള്‍ ചെയ്യാമോ? അതിനു ഇന്ത്യന്‍ തൊഴിലാളികള്‍ കൂട്ടു നില്‍ക്കാമോ?

ഇത്തരമൊരു വിഷയം ഇതേ വരെ ചര്‍ച്ച ചെയ്യാന്‍ അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ മടിച്ചതാണ്. ഇന്ത്യക്കു സാമ്പത്തിക നേട്ടം ഉണ്ടാകുന്ന ഒരു കാര്യത്തിനു പാരയാകേണ്ടതില്ലെന്നു കരുതി ഇന്ത്യന്‍ മാധ്യമങ്ങള്‍ കണ്ണടച്ചു.

ഇപ്പോഴിതാ അത്യാര്‍ത്തി പെരുത്ത ഇന്ത്യന്‍ കങ്കാണിമാര്‍ക്ക് മൂക്കു കയറിടാന്‍ എച്ച് വണ്‍ വിസക്കു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോകുന്നു.

ടി.സി.എസ്., വിപ്രോ, ഇന്‍ഫോസിസ് ഒക്കെ ഇന്ത്യയില്‍ വമ്പന്‍ സ്ഥാപനങ്ങളാണ്. പക്ഷെ അവ അമേരിക്കന്‍ തൊഴിലാലികള്‍ക്ക് ദോഷമായത് ചെയ്യാമോ? അടുത്തയിടക്കു സതേണ്‍ കാലിഫോര്‍ണിയ എഡിസണില്‍ ഒട്ടേറേ പേരെ പിരിച്ചു വിട്ടു. പിരിഞ്ഞു പോകും മുന്‍പ് അവര്‍ തങ്ങളുടെ ജോലി ഇന്ത്യയില്‍ നിന്നു വന്നഎച്ച് വണ്‍ വിസക്കാരെ പഠിപ്പിക്കണം. (നോളജ് ട്രാന്‍സ്ഫര്‍)പഠിപ്പിച്ചില്ലെങ്കില്‍ അവര്‍ക്ക് പിരിഞ്ഞു പോകുമ്പോഴുള്ള ആനുകൂല്യം കിട്ടില്ല.
പസിഫിക് ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്കില്‍ 72 ജോലിക്കാരെ പിരിച്ചു വിട്ട് ഇന്ത്യന്‍ കമ്പനിക്കു അതു നല്‍കാന്‍ കരാറുണ്ടാക്കിയിരിക്കുന്നു.

ജോലി പോകുന്ന അമേരിക്കന്‍ തൊഴിലാളികളുടെ അവസ്ഥ എന്താണ്? വര്‍ഷങ്ങളായി ചെയ്യുന്ന ജോലി ഒരു ദിനം ഇല്ലാതാകുന്നു. ആ ജോലി മറ്റൊരു രാജ്യത്തു നിന്നു വന്നവര്‍ കുറഞ്ഞ കൂലിക്കു ചെയ്യുന്നു. അവര്‍ ആകട്ടേ രാപലിലില്ലാതെ, സമയം നോക്കാതെ ജോലി ചെയ്യും. അമേരിക്കന്‍ കമ്പനിക്കു ലാഭം. അവരെ കൊണ്ടു വരുന്ന ഇന്ത്യന്‍ കമ്പനിക്കു ലാഭം. ഇന്ത്യന്‍ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ തൊഴിലാളിക്കും ലാഭം.

പക്ഷെ അമേരിക്കന്‍ തൊഴിലാളികളുടെ പള്ളക്കടിക്കുകയാണ് എന്ന വസ്തുത മറക്കാമോ? അതിനു കൂട്ടു നില്‍ക്കാമോ?

ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ നിന്നു വലിയ നേട്ടങ്ങല്‍ കൊയ്യുന്നു. പകരം അവര്‍ ഈ രാജ്യത്തിനു എന്തു ചെയ്യുന്നു? ജാപ്പനീസ് കമ്പനികള്‍ അമേരിക്കയില്‍ സജീവമാണു. പക്ഷെ അവരുടെ കാറുകളും മറ്റും നിര്‍മ്മിക്കുന്നത് അമേരിക്കയിലാണ്. ചുരുക്കം ചില ഭാഗങ്ങള്‍ മാത്രമാണു ജപ്പാനില്‍ നിന്നു കൊണ്ട് വരുന്നത്. ഇവിടത്തെ തൊഴിലാലികളെയാണു അവര്‍ ഉപയോഗിക്കുന്നത്.
ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കന്‍ തൊഴിലാളികളെ ജോലിക്കെടുക്കുന്നത് നന്നേ ചുരുക്കം. എന്തിനു,അമേരിക്കയിലെ ഒരു സ്കൂളിനോ ലൈബ്രറിക്കോ ഒരു സംഭാവന പോലും ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറാവാറില്ല. ഈ രാജ്യത്തു നിന്ന് ആനുകൂല്യം കിട്ടുമ്പോള്‍ ഈ രാജ്യത്തോടും പ്രതിബദ്ധത ഉണ്ടാവണമെന്നു ചിന്തിക്കാന്‍ കഴിയുന്നില്ല.

ഇനി ബിസിനസ് വിസയില്‍ വന്ന് ജോലി ചെയ്യുന്നതാണു മറ്റൊന്നു. അത് നിയമ വിരുദ്ധമാണ്. എച്ച് വണ്‍ വിസ കിട്ടാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട് എളുപ്പ വഴിയായി ഇതും ഉപയോഗിക്കും. അതിനെതിരെ കേസും പിഴയുമൊക്കെ ഉണ്ടാകുന്നു.

എച്ച് വണ്‍ വിസ ലഭിക്കുന്നവരില്‍ കൂടുതലും ഇന്ത്യാക്കാരാണ്. ചെറുകിട കമ്പനിക്കാര്‍ക്കും മറ്റും അവസരമെ ഇല്ലാതാകുന്നു. വരുന്നവരില്‍ പലരും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരൊന്നുമല്ല. തട്ടിക്കൂട്ടു സ്ഥാപനങ്ങളില്‍ നിന്നു എഞ്ചിനിയരിംഗ് ബിരുദം നേടി വരുന്നവരും ധാരാളം. ഇവിടെ ഒരു കാര്യം. കേരളത്തില്‍ നിന്ന് അധികമാരും വരുന്നില്ല. വാരാന്‍ യോഗ്യതയുള്ളവര്‍ കമ്മി എന്നര്‍ഥം. കേരലത്തിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ മേന്മയാണു അതു തെളിയിക്കുന്നത്.

എച്ച് വണ്‍ വിസ കിട്ടുന്നവര്‍ക്ക് 110,000 ഡോളര്‍ കുറഞ്ഞ ശമ്പളം ഉണ്ടായിരിക്കണം എന്നും മറ്റുമാണു പുതിയ നിര്‍ദേശങ്ങള്‍. എന്തായാലും നിയമം ഇനിയും പാസായിട്ടില്ല.

see also
Join WhatsApp News
h1b guy 2017-02-17 13:04:50
ച്ചേട്ടാ , തട്ടിപ് എന്ന് പറയുമ്പോൾ നമ്മൾ ആരെയെങ്കിലും പറ്റിക്കണം.  അപ്പോൾ താങ്കൾ പറയുന്നത് അമേരിക്കൻ കമ്പനിയെ ഇന്ത്യൻ കമ്പനി പറ്റിച്ചു എന്നാണ് ? അമേരിക്കൻ കമ്പനികളൊക്കെ ഇത്ര മണ്ടന്മാരാണോ ?
താങ്കൾക്കു വിവരം ഇല്ലാത്ത കാര്യങ്ങളെ പ്പറ്റി എഴുതല്ലേ..
no to thattipp 2017-02-17 15:40:16
അമേരിക്കന്‍ തൊഴിലാളികള്‍ക്കും അമേരിക്കന്‍ നിയമത്തിനും എതിരെ തട്ടിപ്പ് നടത്തിയാല്‍ തട്ടിപ്പ് അല്ലേ? അതിനു കൂട്ടു നിക്കുന്നത് ഇവിടത്തെ കമ്പനികളാണു താനും. 
Truth and Justice 2017-02-17 17:03:26
Don't say that Indian companies are ignorant.They do lot of things. Once they put mud on FDA and bring lot of food items imported to this country. It is TRUTH and Justice. Now US FDA are so vigilant.Our Achayans are so smart doing lot of cunningness
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക