Image

ഒഎന്‍വി കുറുപ്പിന് കാവ്യാഞ്ജലി

Published on 16 February, 2017
ഒഎന്‍വി കുറുപ്പിന് കാവ്യാഞ്ജലി

      അല്‍കോബാര്‍: മലയാളഭാഷയ്ക്ക് കാവ്യഭംഗിയുടെ ഉടയാട ചാര്‍ത്തിയ അനുഗൃഹീതകവിയും ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായിരുന്ന ഒഎന്‍വി കുറുപ്പിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നവയുഗം സാംസ്‌കാരികവേദി വായനവേദിയുടെ അല്‍കോബാര്‍ മേഖലഘടകം, മഹാകവിക്ക് കാവ്യാഞ്ജലി അര്‍പ്പിക്കാനായി അനുസ്മരണം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 17ന് (വെള്ളി) വൈകുന്നേരം ആറിന് അല്‍കോബാര്‍ റഹ്മാനിയയില്‍ ഉള്ള റഫ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒഎന്‍വി അനുസ്മരണത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാഹിത്യസാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ സാജിത്ത് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നടത്തും. സൗദിയിലെ പ്രമുഖ സാഹിത്യപ്രവര്‍ത്തകര്‍ പ്രിയകവിക്ക് കാവ്യാഞ്ജലിയായി കവിതകള്‍ അവതരിപ്പിക്കും. ഒഎന്‍വി കവിതകളുടെ ആലാപനം, നവയുഗം വായനവേദി ലൈബ്രറിയുടെ പുസ്തകപ്രദര്‍ശനം എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും. 

ചടങ്ങിലേക്ക് എല്ലാ സാഹിത്യസ്‌നേഹികളെയും പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം വായനവേദി അല്‍കോബാര്‍ മേഖല കണ്‍വീനര്‍ മാധവ് കെ.വാസുദേവ് അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക