Image

ജര്‍മനിയില്‍ ചിതാഭസ്മത്തിലും കൃത്രിമം: ശ്മശാനക്കാര്‍ക്കെതിരെ അന്വേഷണം

Published on 16 February, 2017
ജര്‍മനിയില്‍ ചിതാഭസ്മത്തിലും കൃത്രിമം: ശ്മശാനക്കാര്‍ക്കെതിരെ അന്വേഷണം

      ബെര്‍ലിന്‍: പൊതുശ്മശാനത്തില്‍നിന്നു നല്‍കുന്ന ശരീരാവശിഷ്ടങ്ങളില്‍ കൃത്രിമം നടന്നുവെന്ന സംശയത്തേതുടര്‍ന്ന് റേഗന്‍സ്ബുര്‍ഗ് ക്രിമറ്റോറിയത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു.

മരിച്ച ആളുടെ ബന്ധുക്കള്‍ക്കു നല്‍കുന്ന അവശിഷ്ടങ്ങളില്‍ മറ്റുള്ളവരുടെ അവശിഷ്ടങ്ങള്‍ കൂടി ഉള്‍പ്പെടുന്നു എന്നാണ് സൂചന. 2011 മുതല്‍ 2015 വരെയുള്ള ഇരുനൂറ് കേസുകളാണ് സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഇപ്പോള്‍ പരിഗണിച്ചുവരുന്നത്.

ഇതിന്റെ ഭാഗമായി ശ്മശാനം ഓഫീസ് പരിശോധിച്ച് ചില രേഖകള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക