ബാസല്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ കലാകായിക സംഘടനയായ കേരള കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് പുതിയ നേതൃത്വം. ബാസലിലെ സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലുലു ചിറയ്ക്കല്‍ (പ്രസിഡന്റ്), സിബി തോട്ടുകടവില്‍ (വൈസ് പ്രസിഡന്റ്), ബില്‍ജിമോന്‍ (ജനറല്‍ സെക്രട്ടറി), ഡേവിസ് കിരിയാനന്ദന്‍ (ജോയിന്റ് സെക്രട്ടറി), ബിന്നി മുട്ടപി#ിള്ളില്‍ (ട്രഷറര്‍) എന്നിവരേയും ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്ററായി ജയിന്‍ പന്നാറക്കുന്നേല്‍, വര്‍ഗീസ് തിരുത്താനത്തില്‍, വിനോദ് ലൂക്കോസ് എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി അനില്‍ ചക്കാലയ്ക്കല്‍, മാത്യു കുര്യക്കല്‍, തോമസ് ചിറ്റാട്ടില്‍, സുനില്‍ തളിയത്ത് എന്നിവരേയും തെരഞ്ഞെടുത്തു.
മേയ് 13ന് (ശനി) നടക്കുന്ന കെസിഎസ്സിയുടെ യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കുവാന്‍ എല്ലാ കായിക പ്രേമികളുടേയും സഹായാസഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍