Image

ബ്‌ലഞ്ചാര്‍ട്‌സ് ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയില്‍ ഇടവക ദിനവും സംയുക്ത വാര്‍ഷികാഘോഷങ്ങളും 18ന്

Published on 16 February, 2017
ബ്‌ലഞ്ചാര്‍ട്‌സ് ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയില്‍ ഇടവക ദിനവും സംയുക്ത വാര്‍ഷികാഘോഷങ്ങളും 18ന്

 
ബ്ലഞ്ചാര്‍ഡ്‌സ്ടൗണ്‍ (അയര്‍ലന്‍ഡ്): സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയില്‍ ഇടവക ദിനവും സംയുക്ത വാര്‍ഷികാഘോഷങ്ങളും ഫെബ്രുവരി 18ന് (ശനി) നടക്കും. വൈകുന്നേരം നാലു മുതല്‍ ഊിയീ്യില കമ്യൂണിറ്റി സെന്ററിലാണ് ആഘോഷ പരിപാടികള്‍. ഇടവക ദിനം, വിശ്വാസ പരിശീലന വാര്‍ഷികം, കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായിരിക്കും. സീറോ മലബാര്‍ ചര്‍ച്ച് അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

കലാപരിപടികളിലേക്കും സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക