Image

ഇമ്മാനുവല്‍ ഹെന്ററി സിഡ്‌നിയില്‍

Published on 16 February, 2017
ഇമ്മാനുവല്‍ ഹെന്ററി സിഡ്‌നിയില്‍

 
സിഡ്‌നി: ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 5 ഫൈനലിസ്റ്റും ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഗായകനുമായ ഇമ്മാനുവല്‍ ഹെന്ററി സംഗീത വിരുന്നുമായി സിഡ്‌നിയിലെത്തുന്നു.

സിഡ്‌നി മാര്‍ത്തോമ ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മേയ് 20ന് (ശനി) വൈകുന്നേരം ആറു മുതല്‍ സില്‍വര്‍ വാട്ടര്‍ സി 3 ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെലെസ്റ്റിയല്‍ നൈറ്റ് ടുവിലാണ് ഇമ്മാനുവല്‍ ഹെന്ററി ലൈവ് ഓര്‍ക്കസ്ട്രയുടെ അകന്പടിയോടെ ഗാനങ്ങള്‍ ആലപിക്കുക. 

വിവരങ്ങള്‍ക്ക്: 0400221158, 0416979587.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക