Image

ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.

Published on 22 February, 2012
ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.
റോം: കൊല്ലം നീണ്ടകരയില്‍ രണ്ട്‌ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഏജന്‍സി തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ക്ഷമാപണം നടത്തിയതായും അദ്ദേഹം അറിയിച്ചു.

ഫീദസ്‌ വാര്‍ത്താ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട്‌ ശരിയായിട്ടുള്ളതല്ല. പ്രസ്‌തുത വാര്‍ത്ത അവര്‍ പിന്‍വലിക്കുകയും എന്നോട്‌ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു. വിലയേറിയ രണ്ടു മനുഷ്യജീവന്‍ അപഹരിക്കപ്പെട്ട പ്രസ്‌തുത സംഭവം വേണ്ടത്ര ഗൗരവത്തോടെ കണ്ടുകൊണ്ട്‌ ആവശ്യകമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. സത്യവും നീതിയും എക്കാലവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. എന്നാല്‍ ഈ പ്രശ്‌നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും ജനതകളും രാഷ്‌ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക്‌ നീങ്ങാന്‍ ഇടയാക്കരുതെന്നും ഞാന്‍ പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ മാധ്യസ്‌ഥ്യം വഹിക്കാന്‍ ഞാന്‍ ശ്രമിക്കുകയോ അതിനായി ഒരു മന്ത്രിയേയും സമീപിക്കുകയോ ചെയ്‌തിട്ടില്ലെന്നും കര്‍ദ്ദിനാള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക