മസ്‌കറ്റ്: മയക്കുമരുന്ന് നിറച്ച 134 കാപ്‌സ്യൂളുകള്‍ വിഴുങ്ങി ഒമാനിലേക്ക്
കടത്താന്‍ ശ്രമിച്ച ഏഷ്യക്കാരനെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍
അറസ്റ്റ് ചെയ്‌തു. വന്‍തോതില്‍ ലഹരിമരുന്നുമായി ചിലര്‍ ഒമാനിലേക്ക് കടക്കാന്‍
ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഡ്രഗ്
കണ്‍ട്രോള്‍ എന്‍ഫോഴ്‌സ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷനും എയര്‍പോര്‍ട്ടിലെ ഡ്രഗ്
കണ്‍ട്രോള്‍ വകുപ്പും സൂക്ഷ്‌മനിരീക്ഷണത്തിലായിരുന്നു.
സംശയം തോന്നി
പിടികൂടിയ ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള യുവാവിനെ ആശുപത്രിയിലെത്തിച്ച്
ആമാശയത്തിന്റെ എക്‌സ്‌റേ എടുക്കുകയായിരുന്നു. എക്‌സ്‌റേയില്‍ ഇയാള്‍ വിഴുങ്ങിയ
കാപ്‌സ്യൂളുകളത്രയും വ്യക്തമായി കാണാമായിരുന്നു. ഹെറോയിന്‍ നിറച്ച 134
കാപ്‌സ്യൂളുകള്‍ ഇയാളുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ്
അറിയിച്ചു.