Image

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍, കേരള വിഭാഗം പുതിയ സാരഥികള്‍

Published on 14 February, 2017
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍, കേരള വിഭാഗം പുതിയ    സാരഥികള്‍
മസ്‌കാറ്റ് :  ഇന്ത്യന്‍  സോഷ്യല്‍ ക്ലബ്  ഒമാന്‍ കേരള വിഭാഗം വെള്ളിയാഴ്ച ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം അടുത്ത രണ്ട് വര്‍ഷത്തേക്ക് കെ രതീശന്‍  കണ്‍വീനറായി  പുതിയ കമ്മിറ്റിയെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

     പ്രസാദ്. ഡി (കോകണ്‍വീനര്‍),  ബാബുരാജ്.കെ. (ട്രഷറര്‍),  അശ്വതി സിജോയ്  (സാമൂഹ്യക്ഷേമം, ശാസ്ത്ര സാങ്കേതികം),  പ്രജിഷ നിശാന്ത്   (വനിതാ വേദി),  ജയഗിരീഷ്  (ബാല വേദി),  പ്രദീപ് വെട്ടത്ത് (കായികം, മാദ്ധ്യമം),  സുധി. പി  (യുവജനം, സാഹിത്യം),  സജേഷ് കുമാര്‍ (കല) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍.

     ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ഒബ്‌സര്‍വര്‍ സജി അബ്രഹാം പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

     ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ സാമൂഹ്യ ക്ഷേമ വിഭാഗം സിക്രട്ടറി പി എം ജാബിര്‍  കമ്മിറ്റി അംഗങ്ങളെ  പരിചയപ്പെടുത്തി.

വാര്‍ത്ത:  ബിജു വെണ്ണികുളം.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍, കേരള വിഭാഗം പുതിയ    സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക