Image

ഇണപ്രാവുകള്‍ (കവിത: സി.ജി. പണിക്കര്‍ കുണ്ടറ)

Published on 14 February, 2017
ഇണപ്രാവുകള്‍ (കവിത: സി.ജി. പണിക്കര്‍ കുണ്ടറ)
കുറുമ്പിപ്പെണ്ണേ നീ പാടി കായലോരത്ത് നിന്നും
ആ ഗാനം കേട്ടു ഞാനും മൂളിപ്പാടി അനുരാഗം തോന്നി എന്നുള്ളില്‍
കായലോളങ്ങള്‍ മീതേ ചെറുതോണി തുഴഞ്ഞു ഞാന്‍ എത്തി
കാതില്‍ വന്നാ സത്യമോതി കേട്ടു ഞാന്‍ നിന്‍ കരള്‍ പാതി
കരിമിഴിയെറിഞ്ഞ് കരിവള കിലുക്കി
കുടുകുടെ ചിരിച്ചെന്നെ നീ കുഴച്ചു
ചെറുമണിക്കാറ്റില്‍ കുറുനിര തഴുകി
ചെറുചിരി എറിഞ്ഞെന്നെ നീ തളച്ചു
പുഷ്പക തേരിലേറി മാലാഖമാരുടെ
മാനത്തെ കൂടാരത്തില്‍ നമുക്ക് പോയീടാം
അന്തിയ്ക്ക് പൊന്‍പട്ടുടുത്ത് നീ എത്തുമ്പോള്‍
അന്തിച്ചു നില്‍ക്കും വെണ്‍മാലാഖമാര്‍
വെള്ളിനക്ഷത്രങ്ങള്‍ തുള്ളിക്കളിക്കുമ്പോള്‍
ആ വെള്ളിനിലാവില്‍ നമുക്ക് നീരാടാം- പിന്നെ
രാവിന്റെ യാമങ്ങളില്‍ ചിറകുകളുരുമ്മി
കുറുകി ഉറങ്ങീടാം നാം രണ്ടിണപ്രാവുകള്‍...
Join WhatsApp News
Sudhir Panikkaveetil 2017-02-15 09:00:20
പ്രണയം തുളുമ്പുന്ന വരികൾ. നന്നായിട്ടുണ്ട്. അഭിനന്ദനം- സുധീർ പണിക്കവീട്ടിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക