Image

ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ പാക്‌ ചാരന്‍ അറസ്റ്റില്‍

Published on 22 February, 2012
ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ പാക്‌ ചാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിന്‌ പാകിസ്‌താന്‍ ചാരനെ ഡല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇതിനുവേണ്ടി ഇയാള്‍ കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ ഫെബ്രുവരി 13ന്‌ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‌ സമീപത്തുനിന്നാണ്‌ കമ്രാന്‍ അക്‌ബര്‍ എന്നയാളെ പോലീസ്‌ പിടികൂടിയത്‌.

ഇന്ത്യയിലെ സൈനിക സംവിധാനം, വാര്‍ത്താ വിനിമയത്തിനുള്ള കോഡുകള്‍, ഇന്റര്‍നെറ്റ്‌, ഇമെയില്‍, ഹിന്ദി എന്നിവയിലും ഇയാള്‍ക്ക്‌ പാകിസ്‌താനില്‍ പരിശീലനം ലഭിച്ചതായും പറയുന്നു. പരിശീലനത്തിനുശേഷം കൊല്‍ക്കത്തയിലെത്തിയ ഇയാള്‍ വസ്‌ത്രവില്‍പനക്കാരനായി ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു.

1992 മുതല്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്ന ഇയാള്‍ മൂന്നു വര്‍ഷം മുമ്പ്‌ അവിടെനിന്ന്‌ വിവാഹം കഴിക്കുകയും ചെയ്‌തതായി ഡി.സി.പി അശോക്‌ ചന്ദ്‌ പറഞ്ഞു. ഡല്‍ഹിയില്‍നിന്ന്‌ പ്രതിരോധ രഹസ്യങ്ങളടങ്ങുന്ന രേഖകള്‍ ചോര്‍ത്തി പാകിസ്‌താനിലേക്ക്‌ നല്‍കുന്നതിന്‌ അടുത്തിടെ ഇയാളെ ചുമതലപ്പെടുത്തിയിരുന്നതായി പൊലീസ്‌ പറഞ്ഞു. രേഖകള്‍ ശേഖരിച്ചശേഷം കൊല്‍ക്കത്തക്കുള്ള ട്രെയിന്‍ കയറവെയാണ്‌ പോകുമ്പോഴാണ്‌ ഇയാള്‍ അറസ്റ്റിലായത്‌. കറാച്ചി സ്വദേശിയായ ഇയാളില്‍നിന്ന്‌ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായും പൊലീസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക