Image

പ്രണയത്തോളം (കവിത: ശശിലേഖ ജ്യോതിക്)

Published on 13 February, 2017
പ്രണയത്തോളം (കവിത: ശശിലേഖ ജ്യോതിക്)
മനസ്സില്‍
ഒരു നദിയുണ്ട്
കടല്‍ക്കനവുകാണുവോളം
ഒഴുകിയലയാനായ്

മനസ്സില്‍
ഒരു കനലെരിയുന്നുണ്ട്
പെരുമഴക്കാലത്തോളം
അണയാതിരിക്കുവാന്‍

മനസ്സില്‍
ഒരുവേനലുണ്ട്
മഴക്കാറ്കാണുവോളം
പകല്‍കാക്കുവാനായ്

മനസ്സില്‍
ഒരു പ്രണയമുണ്ട്
നദിയായ്
കനലായ്
ഇനിയൊരുവേനലായ്
മരണത്തോളം
********
ശശിലേഖ ജ്യോതിക്
www.facebook.com/EyeCloudPoems
പ്രണയത്തോളം (കവിത: ശശിലേഖ ജ്യോതിക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക