Image

ഇന്ത്യന്‍ കാറുകളുടെ മുത്തച്ചന്‍ അംബാസിഡര്‍ ഇനി ഫ്രാന്‍സില്‍

ജോര്‍ജ് ജോണ്‍ Published on 13 February, 2017
ഇന്ത്യന്‍ കാറുകളുടെ മുത്തച്ചന്‍ അംബാസിഡര്‍ ഇനി ഫ്രാന്‍സില്‍
ഫ്രാങ്ക്ഫര്‍ട്ട്-പാരീസ്:   ഇന്ത്യന്‍ നിരത്തുകളില്‍ പ്രൗഢഗംഭീര സാന്നിധ്യമായിരുന്ന അംബാസിഡര്‍ കാറുകള്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ പ്യൂഗട്ട് സ്വന്തമാക്കി. ഇത് ഇന്ത്യന്‍ വിപണി വ്യവസായികളെ ഞെട്ടിച്ചു. വെറും 80 കോടി രൂപക്കാണ് പ്യൂഗട്ട് അംബാസിഡര്‍ വാങ്ങിയത്. കൊല്‍ക്കൊത്ത ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ മോട്ടോഴസ് മൂന്ന് വര്‍ഷം മുമ്പാണ് അംബാസിഡര്‍ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിയത്.

ഒരു പതിറ്റാണ്ട് മുമ്പ് വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരെ ഔദ്യോഗിക വാഹനമായിരുന്ന അംബാസിഡര്‍ കാര്‍. പിന്നീട് ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് ഉല്പാദനം നിറുത്തി. എണ്‍പതുകളുടെ പകുതി വരെ 24000 യൂണിറ്റ് വല്പന നടത്തിയിരുന്നു. മോറിസ് ഒക്‌സഫെഡ് സീരിസിന്റെ പഞ്ചാത്തലത്തില്‍ 1958 ല്‍ ബിര്‍ളാ ഗ്രൂപ്പാണ് അംബാസിഡര്‍ കാറുകളുടെ ഉല്‍പ്പാദനം ആരംഭിച്ചത്. മാരുതി 800 ന്റെ വരവ് വരെ ഇന്ത്യന്‍ നിരത്തുകളെ കീഴടക്കിയ അംബാസിഡര്‍ കാറുകള്‍ ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ചരിത്രത്തിലെ സുപ്രധാന ഏടുകളില്‍ പ്രഥമനാണ്. പ്യൂഗട്ട് ഫ്രാന്‍സില്‍ അംബാസിഡര്‍ കാറുകള്‍ നിര്‍മ്മിക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു.


ഇന്ത്യന്‍ കാറുകളുടെ മുത്തച്ചന്‍ അംബാസിഡര്‍ ഇനി ഫ്രാന്‍സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക