Image

വാലന്റയിന്റെ വലയ്ക്കുള്ളില്‍ (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 12 February, 2017
വാലന്റയിന്റെ വലയ്ക്കുള്ളില്‍ (സുധീര്‍ പണിക്കവീട്ടില്‍)
കണ്ണില്ലാത്തൊരു കാമവും
നിറയെ കണ്ണുള്ള പ്രേമവും
വലന്റയിന്‍ ദിനം വലക്കുന്നയ്യോ
പ്രേമമോ, കാമമോ ശരിയേത്?

പൂന്തേന്‍ നുകരുന്നൂ കരിവണ്ടുകള്‍
കതിര്‍മണി കൊറിക്കുന്നു ഇണക്കിളികള്‍
മേഞ്ഞു നടക്കുന്നു ജീവികള്‍ പ്രകൃതിയില്‍
വിലങ്ങില്ലാതെ സ്വതന്ത്രരായ്

കാലാകാലം ഇണ ചേരുന്നു
സന്താനങ്ങളെ പോറ്റുന്നു
സ്‌നേഹമാണോ, കാമമാണോ
അവരുടെയിടയില്‍ അഭികാമ്യം

മനുഷ്യര്‍ക്കെന്നും വിലങ്ങുകള്‍
ഒന്നിനെ മാത്രം തേടി നടക്കാന്‍
ഒന്നും പിന്നെ കാണാതിരിക്കാന്‍
അതിനെ പ്രേമമെന്നു കരുതാന്‍
ശേഷിച്ച ജീവിതം അങ്ങനെ കഴിയാന്‍

വലന്റയിന്‍ ദിനത്തില്‍ ഒന്നു വിലസാന്‍
മനസ്സിലെ കവിയൊന്നാശിക്കുന്നു
കണ്ണും കാതും അരുതെന്ന് ചൊല്ലി
കവിക്ക് താക്കീത് നല്‍കുന്നു
എന്നാല്‍ എഴുതാം ഈ വരികള്‍ ഇവ
മായ്ക്കാനാര്‍ക്കും കഴിയില്ലല്ലോ?


വാലന്റയിന്റെ വലയ്ക്കുള്ളില്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക