Image

ദീപക് വയലയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി

Published on 12 February, 2017
ദീപക് വയലയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി
അല്‍ഹസ്സ: പ്രവാസ ജീവിതം മതിയാക്കി പോകുന്ന നവയുഗം സാംസ്‌കാരിക വേദി അല്‍ഹസ്സ മേഖലകമ്മിറ്റിയംഗവും, ശുഖൈഖ് യുണിറ്റ് പ്രസിഡന്റുമായ ദീപക് വയലയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി.

അല്‍ഹസ്സയിലെ ശുഖൈഖ് യൂണിറ്റ് ഓഫീസില്‍ ഷമീല്‍ നെല്ലിക്കോടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ്‌സമ്മേളനം, അല്‍ഹസ്സ മേഖല സെക്രെട്ടറി റഹിം തൊളിക്കോട് ഉത്ഘാടനം ചെയ്തു. നവയുഗം മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോട്, കേന്ദ്രനേതാക്കളായ അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, രാജീവ് ചവറ, സുശീല്‍ കുമാര്‍, അബ്ദുള്‍ കലാം എന്നിവര്‍ സംസാരിച്ചു.

ദീപക്കിന് നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ ഉപഹാരം ഉണ്ണി ഓച്ചിറയും, ശുഖൈഖ് യൂണിറ്റിന്റെ ഉപഹാരം സിയാദ് കൊല്ലവും കൈമാറി.
ദീപക് വയലയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക