Image

ലോക വിനോദസഞ്ചാരികളുടെ പ്രിയ നഗരം ഹോങ്കോംഗ്

ജോര്‍ജ് ജോണ്‍ Published on 11 February, 2017
ലോക വിനോദസഞ്ചാരികളുടെ പ്രിയ നഗരം  ഹോങ്കോംഗ്
ഫ്രാങ്ക്ഫര്‍ട്ട്: ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച ലോകനഗരങ്ങളുടെ പട്ടികയില്‍ ഹോങ്കോംഗ് ഒന്നാം സ്ഥാനത്ത്. ഏഷ്യന്‍ നഗരമായ ബാങ്കോക്ക് രണ്ടാമതും ലണ്ടന്‍ മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. ട്രാവല്‍ അനാലിസ്റ്റ് ഗ്രൂപ്പായ യൂറോമോണിറ്ററാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന 10 നഗരങ്ങളുടെ ലോക പട്ടിക പുറത്തുവിട്ടത്.

ഹോങ്കോംഗ് തുടര്‍ച്ചായ ഏഴാം തവണയാണ് ഒന്നാമത് എത്തുന്നത്. 2015ല്‍ 26.7 ദശലക്ഷം ആളുകളാണ് ഇവിടം സന്ദര്‍ശിച്ചത്. സഞ്ചാരികളുടെ എണ്ണത്തില്‍ 7.6 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കോക്കില്‍ 18.7 ദശലക്ഷവും ലണ്ടനില്‍ 18.5 ദശലക്ഷം സഞ്ചാരികളുമാണ് എത്തിയത്. എന്നാല്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് ഒന്നും പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. സിംഗപ്പൂര്‍(16.8 ദശലക്ഷം), പാരീസ്(15 ദശലക്ഷം), മകു(14.3 ദശലക്ഷം), ദുബായ്(14.2 ദശലക്ഷം), ഇസ്റ്റാംബുള്‍(12.4 ദശലക്ഷം), ന്യൂയോര്‍ക്ക്(12.3 ദശലക്ഷം), കോലാലംപുര്‍(12.1 ദശലക്ഷം) എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് ലോക നഗരങ്ങള്‍.

ലോക വിനോദസഞ്ചാരികളുടെ പ്രിയ നഗരം  ഹോങ്കോംഗ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക