Image

പൂരത്തിന്റെ നാട്ടുകാര്‍ ജൂണ്‍ 10ന് ലിവര്‍പൂളില്‍ ഒത്തുകൂടുന്നു

മധു ഷണ്‍മുഖം Published on 09 February, 2017
പൂരത്തിന്റെ നാട്ടുകാര്‍ ജൂണ്‍ 10ന് ലിവര്‍പൂളില്‍ ഒത്തുകൂടുന്നു
കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍കാര്‍ ജൂണ്‍ 10 ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൗണ്‍ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാലാമത് ജില്ലാ കുടുംബസംഗമം വൈവിധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുന്നതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ജൂണ്‍മാസം ഒന്നാം തീയതിക്കുമുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഹാളിന്റെ വിലാസം: Whiston Town Hall, Old Colliery Road, Liverpool, L35 3QX

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07825597760, 07727253424
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക