Image

ബഹറിന്‍ കെഎംസിസി ഹൈദര്‍ സഹായ ഫണ്ട് കൈമാറി

Published on 07 February, 2017
ബഹറിന്‍ കെഎംസിസി ഹൈദര്‍ സഹായ ഫണ്ട് കൈമാറി

 
മനാമ: ബഹറിന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സമാഹരിച്ച തോട്ടുങ്ങല്‍ ഹൈദര്‍ കുടുംബ സഹായ ഫണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഹൈദറിന്റെ കുടുംബത്തിന് കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു.

മുസ് ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നടന്ന ചടങ്ങില്‍ ഹൈദറിന്റെ കൊച്ചു മകള്‍ ബേബി മുഹ് സിനക്കാണ് തങ്ങള്‍ ഫണ്ട് കൈമാറിയത്.

ചടങ്ങില്‍ കെഎംസിസി ബഹറിന്‍ ട്രഷറര്‍ ഹബീബ് റഹ് മാന്‍ മലപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ അഞ്ചച്ചവിടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് വാഴച്ചാല്‍, വൈസ് പ്രസിഡന്റ് ശാഫി കോട്ടയ്ക്കല്‍, കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റര്‍, കാളികാവ് പഞ്ചായത്ത് മുസ് ലിംലീഗ് പ്രസിഡന്റ് കെ.കുഞ്ഞാപ്പ ഹാജി എന്നിവര്‍ പങ്കെടുത്തു. 

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ തോട്ടുങ്ങല്‍ ഹൈദരലി 25 വര്‍ഷത്തോളം ബഹറിനില്‍ പ്രവാസിയായിരുന്നു. മനാമയില്‍ ബാബുല്‍ ബഹറിനിനു സമീപം കോള്‍ഡ് സ്‌റ്റോര്‍ നടത്തിയിരുന്ന അദ്ദേഹം അര്‍ബുദത്തെതുടര്‍ന്നാണ് മരിച്ചത്. ഭാര്യയും രണ്ടുപെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടക്കം മൂന്നു മുക്കളുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഹൈദരലി. 

ഈ സാഹചര്യത്തിലാണ് ഹൈദരിന്റെ കുടുംബത്തെ സഹായിക്കാനായി ബഹറിനില്‍ കെഎംസിസിസിയുടെ ആഭിമുഖ്യത്തില്‍ സഹായ കമ്മിറ്റി രൂപീകരിച്ചത്. 

കെഎംസിസി സംസ്ഥാന ഭാരവാഹികളായ അസൈനാര്‍ കളത്തിങ്ങല്‍ മുഖ്യ രക്ഷാധികാരിയും എസ്.വി. ജലീല്‍ ചെയര്‍മാനുമായ സഹായ കമ്മിറ്റിയുടെ കണ്‍വീനര്‍ മലപ്പുറം ജില്ലാ കഐംസിസി പ്രസിഡന്റ് സലാം മന്പാട്ടു മൂലയും ട്രഷറര്‍ ഷംസുദ്ദീന്‍ വളാഞ്ചേരിയുമാണ്. 

വിവരങ്ങള്‍ക്ക് +973 3321 5672, 33748156.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക