Image

ദീപയ്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി

Published on 05 February, 2017
ദീപയ്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
കാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയിലുള്ള  കൊല്ലം, കുണ്ടറ, പെരുമ്പുഴ 10ആം വാര്‍ഡ്, ആറാട്ടുവിള പടിഞ്ഞാറ്റതില്‍ വിജയന്റെയും ഗീതയുടെയും മകള്‍ ദീപയ്കു വേണ്ടി പെരുമ്പുഴ 'തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി' സമാഹരിച്ച ചികിത്സാ ധനസഹായം സീരിയല്‍സിനിമ താരം 'ലക്ഷ്മി പ്രമോദ്'  ദീപയ്കു കൈമാറി.  ബഹു: ഇളമ്പള്ളൂര്‍ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി സുജാതാ മോഹന്‍, പത്താം വാര്‍ഡ്  മെമ്പര്‍ ശ്രീമതി കെ. പി. രഞ്ജിനി,  വേണു ബ്ലഡ് ഡോനേഷന്‍ ചെയര്‍മാന്‍ വേണുകുമാര്‍, 'തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി' സെക്രട്ടറി ഷിബുകുമാര്‍, ട്രെഷറര്‍ ധനേഷ്,   തണല്‍ ബ്ലഡ് ഡോണര്‍സ് കണ്‍വീനര്‍ സിബിന്‍,  ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍  ജോ. സെക്രെട്ടറി മനോജ് മണികണ്ടന്‍,  മുണ്ടപ്പള്ളി ശ്രീ മഹാവിഷ്ണു ഭക്ത സേവാ സമിതി അംഗങ്ങള്‍,  തണല്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ആയ വിജിത്ത്, രതീഷ്, സിബി, രാജേഷ് ഫോടെക്‌സ്, രാജേഷ് കെ എസ്, സുനില്‍, കിരണ്‍ലാല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന ദീപയ്കു നാലു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. പഞ്ചായത്ത് അനുവദിച്ച രണ്ടു സെന്റ് സ്ഥലത്ത് അച്ഛനോടും അമ്മയോടും കൂടെ താമസിക്കുന്ന ദീപയും കുടുംബവും നിത്യചെലവിനു പോലും വക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. പലപ്പോഴും നല്ലവരായ അയല്‍ക്കാരുടെ കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണു ഇവരുടെ ചികിത്സയും നിത്യവൃത്തിയും നടക്കുന്നത്. കനിവാര്‍ന്ന കരങ്ങളുടെ സഹായം മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.   സുമനസ്സുകള്‍ക്ക് സഹായിക്കാന്‍ ദീപയെ  9747035520 എന്ന  നമ്പരില്‍ ബന്ധപ്പെടാം.
 


Shiju Vikraman                                                      
President                                                                 
99618 80188                                             

Shibu Kumar
Secretary   
95628 19835

ദീപയ്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറിദീപയ്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറിദീപയ്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറിദീപയ്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക