Image

നൊസ്റ്റാള്‍ജിയ റിഫ്‌ളക്ഷന്‍സ് സീസണ്‍ ടു 24ന്

Published on 05 February, 2017
നൊസ്റ്റാള്‍ജിയ റിഫ്‌ളക്ഷന്‍സ് സീസണ്‍ ടു 24ന്


      അബുദാബി: നൊസ്റ്റാള്‍ജിയ അബുദാബി യുഎഇലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി റിഫ്‌ളക്ഷന്‍സ് സീസണ്‍ ടു എന്ന പേരില്‍ ഡ്രോയിംഗ് ആന്‍ഡ് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. 

ഫെബ്രുവരി 24ന് (വെള്ളി) രാവിലെ 9.30 മുതല്‍ അബുദാബി മലയാളി സമാജത്തിലാണ് മത്സരങ്ങള്‍. 18 വയസുവരെയുള്ള വിദ്യാര്‍ഥികളെ Colouring, Drawing & Painting, Hand Writing, Calligraphy എന്നീ വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സരത്തിന്റെ അപേക്ഷാഫോറംwww.nostalgiauae.comഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ reflections@nostalgiauae.comഎന്ന ഇമെയില്‍ വിലാസത്തിലോ അബുദാബി മലയാളി സമാജം ഓഫീസില്‍ നേരിട്ടോ ഫെബ്രുവരി 20 വരെയോ സമര്‍പ്പിക്കാവുന്നതാണ്. 

മത്സരത്തിന്റെ ബ്രോഷര്‍ പ്രകാശനം അബുദാബി മലയാളി സമാജത്തില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് യേശുശീലന്‍ അഹല്യ എക്‌സ്‌ചേഞ്ച് ഓപ്പറേഷന്‍ വിഭാഗം തലവന്‍ ഷറഫിനും അഹല്യ ഹോസ്പിറ്റല്‍ മാനേജര്‍ സൂരജിനും നല്‍കി നിര്‍വഹിച്ചു.

വിവരങ്ങള്‍ക്ക്: കണ്‍വീനര്‍ മനോജ് ബാലകൃഷ്ണന്‍ 050 4695607.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക