Image

ഇ-മലയാളിയില്‍ പ്രണയവാരം (ഫെബ് 14 വരെ)

Published on 05 February, 2017
ഇ-മലയാളിയില്‍ പ്രണയവാരം (ഫെബ് 14 വരെ)
പ്രതിവര്‍ഷമെത്തുന്ന പ്രണയദിനത്തിനു ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പാടാത്തവീണയും പാടും പ്രേമത്തിന്‍ ഗന്ധര്‍വവിരല്‍ തൊട്ടാല്‍ എന്ന് പാടുന്നു കവികള്‍. വിരലുകളില്‍ പേനയാകുമ്പോള്‍ സര്‍ ഗ്ഗസൃഷ്ടികള്‍ ഉണ്ടാകുമല്ലോ. എഴുത്തുകാര്‍ മാത്രമല്ല, എല്ലാവര്‍ക്കും പ്രണയത്തെക്കുറിച്ച് പാടാന്‍, എഴുതാന്‍, പറയാന്‍ഒത്തിരികാര്യങ്ങള്‍ ഉണ്ടാകുമല്ലോ.

ഇമലയാളിയുടെ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പ്രണയത്തെക്കുറിച്ച് എഴുതാന്‍ ഒരവസരം.. ഒരു പ്രണയവാരം കൊണ്ടാടുന്നതിനൊപ്പം ഉദാത്തമായ രചനകള്‍കൊണ്ട് ഭാഷയെ ധന്യമാക്കുക. "പ്രിയതമാ..പ്രിയതമാ..പ്രണയലേഖനം എങ്ങനെ എഴുതണം മുനികുമാരികയല്ലേ... കണ്വാശ്രമത്തില്‍ ശകുന്തളപാടുന്നു.

അമേരിക്കന്‍ മലയാളികള്‍ എന്തെഴുതുന്നു എന്ന് കാതോര്‍ത്ത് കാമദേവന്‍ ഇവിടെ ചുറ്റിക്കറങ്ങുന്നു. വരട്ടെ നിങ്ങളുടെ പ്രണയാര്‍ദ്ര രചനകള്‍...

സ്‌നേഹത്തോടെ, ഇമലയാളി പത്രാധിപസമിതി
ഇ-മലയാളിയില്‍ പ്രണയവാരം (ഫെബ് 14 വരെ)
Join WhatsApp News
John Philip 2017-02-05 17:16:57
അമേരിക്കൻ മലയാളി എഴുത്തുകാരൊക്കെ മദ്ധ്യവയസ്കരും വാർധക്യത്തിൽ എത്തി നിൽക്കുന്നവരുമല്ലേ.

അവർക്ക് ഒരു ആരോഗ്യപരിപാലന വാരം ഏർപ്പെടുത്തുകയല്ലേ വേണ്ടത്.

 റിട്ടയർ ആയ നേഴ്സുമാരും ഡോക്ടർമാരും കൂടി ഒരു സൗജന്യ ചികിത്സ വാരം നടത്തട്ടെ.  പ്രേമിക്കാനുള്ള പ്രായം കഴിഞ്ഞവർ അതേപ്പറ്റി എന്തെഴുതാൻ. എന്തായാലും നമുക്ക് നോക്കിയിരിക്കാം ഈ വാര ഫലം.  ചെറുപ്പക്കാർ ഉണ്ടല്ലേ അവർ എഴുതട്ടെ.. കിഴവന്മാർ ബെൻ ഗേയും പ്രിപറേഷൻ എച് ആയി കഴിയട്ടെ. അവരെ വെറുതെ മോഹിപ്പിച്ചിട്ട് എന്ത് കിട്ടാൻ.ഞാനും കിഴവനാകുമെന്നു അറിയാം. ഭാഗ്യം ഞാൻ ഒരു എഴുത്തുകാരനല്ല.
തൈക്കിളവൻ 2017-02-05 17:36:56
കിഴവനായിട്ടും വെറുതെ മോഹിക്കുവാന്‍ മോഹം...ഒന്നും നടക്കില്ലെന്നറിയാം 
മുതുകാള 2017-02-05 17:40:15
മുതുകാള പശുവിനെ മെനക്കെടുത്തും എന്നു പറഞ്ഞ പോലെയാണ് ഈയുള്ളവന്റെ സ്ഥിതി. എന്നാലും പ്രണയ വാരമെന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരുകുളിര്‍. 
Vidyadhara fan 2017-02-05 18:43:38
കാള ഞാന്‍ മുതുകാള കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പൊയെന്‍ പൗരുഷം ഓര്‍മ തന്‍ ഉഞ്ഞാലില്‍ പിന്നോട്ടൊന്നു പോയിടാം പൊയ്‌പോയ കാലവും കൈവിട്ട ഭാഗ്യവും
മുതുകാള 2017-02-05 19:52:12
   പ്രണയത്തിന് വയസില്ല 

ഒളിഞ്ഞു കിടക്കുന്നുളളിലിന്നും പ്രണയം 
മഴ  കാത്തിരിക്കും വേഴാമ്പൽപോൽ
തഴുകു വന്നെന്നെ നീ ഓമലേ പൂത്തു
വിരിയട്ടതു  പുഷ്‌പസഞ്ചയംപോൽ 
കിളവാനാണ് ഞാനെന്നു കരുതി മാറീടെണ്ട 
വിളവുകൾ പലതറിയാവുന്ന മുതുകാള ഞാൻ
നിൽക്കുന്നു നിന്റെ പ്രണയഗ്രന്ഥിയിൽ നിന്നു 
നിർഗമിക്കും സുഗന്ധത്തിൻ ചൂരുള്ളിലിന്നും 
സടകുടഞ്ഞെഴുന്നേറ്ററിയാതെ അമറുന്നു 
ചടഞ്ഞുകൂടികിടന്ന മുതുകാളഞാൻ 
പ്രണയവാരമാണിത് ആസ്വദിക്കാം 
നമ്മൾക്കൊത്തു ചേർന്ന് മുത്തിക്കുടിക്കാം 
നുരച്ചു [പൊന്തും അനുരാഗ  മുന്തിരി ചാർ 
ചുക്കി ചുളിഞ്ഞ എൻ വിരലുകൾക്കിന്നുമുണ്ട് 
കിക്കിളിപെടുത്താനുള്ള കഴിവ് പണ്ടെന്നപോൽ 
കൊണ്ടുപോകാം നിന്നെ ഞാൻ വാനിലേക്ക് 
അവിടെ സ്വച്ഛന്ദം വിഹരിക്കാം പറവയെപോൽ 
ശരിയല്ലിവിടെ ഈ വൃത്തികെട്ട മലയാളികൾ 
സ്വൈര്യം തരില്ല, നായ്ക്കളെപ്പോൽ 
തിന്നുകയും ഇല്ല തീറ്റുകയുംമില്ല കഷ്ടം 
മുഗ്ദ്ധ മോഹനമാം നിൻ കപോലങ്ങൾ 
മാന്പേട മിഴികൾ പോർമുലപോൾക്കുടങ്ങൾ 
നൃത്ത ചുവടുവച്ചുള്ള നിൻ നട നീണ്ട കേശം
തുള്ളിക്കളിക്കാൻ  മുതുകാളയെങ്കിലും 
Lover 2017-02-07 08:30:12
Enthu pranayam. Only Kamam, fire of Kamam. 
മാധവി 2017-02-06 09:12:15
അതെന്താണ് ജോൺ ഫിലിപ്പെ താങ്കൾ   അങ്ങനെ പറയുന്നത് ? ആരോഗ്യപരിപാലനത്തിന്റെ ഒരു പ്രധാന ഘടകമാണ് പ്രണയം  പക്ഷെ മലയാളി ആണുങ്ങൾക്ക്  പ്രണയിക്കാൻ അറിയില്ലല്ലോ .  കാളയെപ്പോലെ ചാടികേറി ഒരു കളിയല്ലേ ഇത്.  സ്വന്തം കാര്യം സിന്ദാബാദ്. കുറെ കള്ളു കുടിക്കണം, പത്തുപേരോട് അർത്ഥമില്ലാതെ മറ്റുള്ളവരുടെ കാര്യം പറഞ്ഞു രസിക്കണം, പിന്നെ  നാട് നന്നാക്കൽ  ഇതെല്ലാം കഴിഞ്ഞുവരുമ്പോൾ രാത്രി പന്ത്രണ്ടു മണി. അതുകഴിയുമ്പോൾ അയാളുടെ ബലപ്രയോഗം. എന്തെല്ലാം മോഹങ്ങളുമായിട്ടാണ് വിവാഹം കഴിച്ചത്.  ആ ഷീലയും പ്രേംനസീറിന്റേം പ്രണയരംഗങ്ങൾ മനസിൽ മായാതെ നിൽക്കുന്നു. ചിലപ്പോൾ നസീർ പാടിക്കൊണ്ട് ഷീലയുടെ അടുത്തേക്ക് ചെല്ലുന്ന ആ രംഗം ഓർത്ത്  ഓ ...

 തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ
തിരുവില്വാമലയിൽ നേദിച്ചു കൊണ്ടുവരും
ഇളനീർക്കുടമിന്നുടയ്‌ക്കും ഞാൻ
(തങ്കഭസ്‌മക്കുറിയിട്ട)

വടക്കിനിത്തളത്തിൽ പൂജയെടുപ്പിന്
വെളുപ്പാൻ കാലത്ത് കണ്ടപ്പോൾ
മുറപ്പെണ്ണേ നിന്റെ പൂങ്കവിളിൽ ഞാൻ
ഹരിശ്രീ എഴുതിയതോർമ്മയില്ലേ
പ്രേമത്തിൻ ഹരിശ്രീയെഴുതിയതോർമ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

തുമ്പപ്പൂക്കളത്തിൽ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോൾ
പൂക്കുലക്കതിരുകൾക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ
ഒളികണ്ണാൽ നോക്കിക്കൊതിപ്പിച്ചതോർമ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

കളപ്പുരത്തളത്തിൽ മേടപ്പുലരിയിൽ
കണികണ്ടു കണ്ണുതുറന്നപ്പോൾ
വിളക്കു കെടുത്തി നീ ആദ്യമായ് നൽകിയ
വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ
പ്രേമത്തിൻ വിഷുക്കൈനീട്ടങ്ങളോർമ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)
വിദ്യാധരൻ 2017-02-08 20:55:40
ഉദയസൂര്യനെ നോക്കി നോക്കി സ്വയം 
ഹിമകണികകൾ മന്ദഹസിക്കവേ;
പ്രണയഗാനങ്ങൾ പാടി ഒഴുകുമീ-
ത്തടിനിതൻ തടത്തിങ്കൽ ഞാനേകനായ് 
ഒരു സുമംഗളവിഗ്രഹദർശന -
കുതുകിയായിട്ടിരിക്കെ, യാണെന്തിനോ 
തരിവളകൾതൻ സംഗീതധാരയിൽ 
മമ ഹൃദയം മുഴുകുമാറങ്ങനെ 
ജലഘടവും നിറച്ചുകൊണ്ടീവഴി-
വരാത്തതിനെന്തിന്നു കാരണം ?
മധുരനിദ്രയിലെന്നെ മയക്കുമാ 
മൃദുലമഞ്ജീരശിഞ്ജിതമെങ്ങു പോയ്?
അമലനീലാംബരത്തിൽ പൊടുന്നനെ 
ക്കരിമുകിൽമാല മൂടിയെതെങ്ങനെ ?   (ചങ്ങമ്പുഴ 1 -27 -1933  )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക