Image

ഫാ. ജയിംസ് മഞ്ഞാക്കല്‍ പ്രേഷിതദൗത്യവുമായി യുകെയില്‍

Published on 03 February, 2017
ഫാ. ജയിംസ് മഞ്ഞാക്കല്‍ പ്രേഷിതദൗത്യവുമായി യുകെയില്‍
  ബര്‍മിംഗ്ഹാം: ലോകപ്രശസ്ത സുവിശേഷപ്രഘോഷകന്‍ ഫാ. ജയിംസ് മഞ്ഞാക്കല്‍ പ്രേഷിതദൗത്യവുമായി യുകെയില്‍. ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് അഭിഷേകാഗ്‌നി മിനിസ്ട്രീസ് മേയ് 10, 11, 12 തീയതികളിലായി ഒരുക്കുന്ന ന്യൂ ലൈഫ് ഇന്‍ െ്രെകസ്റ്റ് കാത്തലിക് കോണ്‍ഫറന്‍സ് ഫാ. മഞ്ഞാക്കല്‍ നയിക്കും.

ബര്‍മിംഗ്ഹാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം ഏഴു വരെയാണ്. മേയ് 13 ന് ബഥേലില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലും ഫാ. ജയിംസ് മഞ്ഞാക്കല്‍ പങ്കെടുക്കും.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍, അന്യഭാഷാസംസ്‌കാരങ്ങളില്‍ പരിശുദ്ധാത്മാഭിഷേകത്താല്‍ സധൈര്യം കടന്നുകയറി യേശുക്രിസ്തുവില്‍ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങള്‍ കൈകോര്‍ക്കുന്ന ശുശ്രൂഷയിലേക്ക് ംംം.ലെവശീിൗസ.ീൃഴ എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മിംഗ്ഹാം.

വിവരങ്ങള്‍ക്ക്: സണ്ണി ജോസഫ് 07877290779, പ്രോസ്പര്‍ ഡി ജോമൊ. 07728921567.

റിപ്പോര്‍ട്ട്: ബാബു ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക