Image

വാലന്റൈന്‍ ദിനത്തിന് മാറ്റുകൂട്ടാന്‍ ഡിജെ ഷാനു ലെനയും സിഡ്‌നിയില്‍

Published on 03 February, 2017
വാലന്റൈന്‍ ദിനത്തിന് മാറ്റുകൂട്ടാന്‍ ഡിജെ ഷാനു ലെനയും സിഡ്‌നിയില്‍
  സിഡ്‌നി:വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ സംഗീത ലോകത്തെ പുതിയ പ്രതിഭാസമായ ഡിജെ ഷാനും മലയാളി സിനിമയിലെ പ്രമുഖ നടിയായ ലെനയും ചേര്‍ന്ന് വാലന്റെന്‍ ബാഷ് 2017 എന്ന പേരില്‍ നൃത്തസംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18ന് (ശനി) DON Moore കമ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം ആറു മുതലാണ് പരിപാടി. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. 

ടിക്കറ്റ് ഒന്നിന് 30 ഡോളറാണ് നിരക്ക്. രണ്ട് മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് 75 ഡോറും 15 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. 

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക